കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനന്ദിബെന്‍ പട്ടേലിനെ യുപി ഗവര്‍ണറായി നിയമിച്ചു; അഞ്ചു ഗവര്‍ണര്‍മാര്‍ക്ക് മാറ്റം

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശ് ഗവര്‍ണറും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ആറ് ഗവര്‍ണര്‍മാര്‍ക്കാണ് ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിയമനം നല്‍കിയത്. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്.

21

സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ ജഗ്ദീപ് ധങ്കാറിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. നേരത്തെ കേസരിനാഥ് ത്രിപാഠിയായിരുന്നു ബംഗാള്‍ ഗവര്‍ണര്‍. ബിജെപി നേതാവ് രമേശ് ബയസ് ആണ് ത്രിപുരയിലെ പുതിയ ഗവര്‍ണര്‍. കാപ്റ്റന്‍ സിങ് സോളങ്കിയെ മാറ്റിയാണ് രമേശ് ബയസിനെ ത്രിപുരയില്‍ നിയമിച്ചത്.

ബിഹാര്‍ ഗവര്‍ണറായ ലാല്‍ ജി തണ്ഠനെ മധ്യപ്രദേശ് ഗവര്‍ണറായി മാറ്റി നിയമിച്ചു. മധ്യപ്രദേശ് ഗവര്‍ണറായിരുന്നു ആനന്ദിബെന്‍ പട്ടേല്‍. ഇവരെ ഉത്തര്‍ പ്രദേശിലേക്ക് മാറ്റി. ആനന്ദിബെന്‍ പട്ടേലിന്റെ നിയമനത്തോടെ ഉത്തര്‍ പ്രദേശിന് ആദ്യമയി വനിതാ ഗവര്‍ണറെ ലഭിച്ചു.

യോഗിക്ക് മുന്നറിയിപ്പ് നല്‍കി പ്രിയങ്ക; തിരിച്ചുവരും, കോണ്‍ഗ്രസ് 10 ലക്ഷം പ്രഖ്യാപിച്ചുയോഗിക്ക് മുന്നറിയിപ്പ് നല്‍കി പ്രിയങ്ക; തിരിച്ചുവരും, കോണ്‍ഗ്രസ് 10 ലക്ഷം പ്രഖ്യാപിച്ചു

ഫഗു ചൗഹാന്‍ ആണ് പുതിയ ബിഹാര്‍ ഗവര്‍ണര്‍. ആര്‍എന്‍ രവിയെ നാഗാലാന്റ് ഗവര്‍ണറായും നിയമിച്ചു. രാജ്യസഭാംഗം അനുസൂയ ഉക്കിയെ ഛത്തീസ്ഗഡ് ഗവര്‍ണറായും മുതിര്‍ന്ന ബിജെപി നേതാവ് ബിശ്വ ഭൂഷണ്‍ ഹരിചന്ദ്രനെ ആന്ധ്ര പ്രദേശ് ഗവര്‍ണറായും കേന്ദ്രസര്‍ക്കാര്‍ ഈ ആഴ്ച ആദ്യത്തില്‍ നിയമിച്ചിരുന്നു.

English summary
Anandiben Patel Replaces Ram Naik as UP Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X