Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിയുടെ മകന്‍ ആനന്ദ് അംബാനി കുറച്ചത് 70 കിലോ തൂക്കം, പുതിയ ചിത്രങ്ങള്‍ വൈറല്‍!

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. മുകേഷ് അംബാനി മാത്രമല്ല, ഭാര്യ നിത അംബാനിയും മക്കളും മാധ്യമങ്ങള്‍ക്ക് വളരെയധികം സുപരിചിതരാണ്. അംബാനിയുടെ മക്കളായ ആനന്ദ് അംബാനിയെയും ആകാശ് അംബാനിയെയും ഐ പി എല്‍ മത്സരങ്ങളിലും മറ്റും എപ്പോഴും ടി വിയിലും മറ്റും കാണാനും കിട്ടും. ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകളാണ് അംബാനിമാര്‍.

മുകേഷ് അംബാനിയുടെ പുത്രനായ ആനന്ദ് അംബാനിയുടെ ഒരുപാട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. തിന്ന് തിന്ന് തടി കൂടി എന്ന തരത്തിലുള്ള കളിയാക്കലുകളോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. വളരെയധികം തടി തടിച്ച പ്രകൃതമാണ് ആനന്ദ് അംബാനിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ആ തടിയെല്ലാം കുറച്ച് സ്ലിമ്മായിട്ടാണ് ആനന്ദ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

anant-ambani

കഴിഞ്ഞ ശനിയാഴ്ച ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ എത്തിയപ്പോഴാണ്് ആനന്ദ് അംബാനിയെ കണ്ട് ആളുകള്‍ അമ്പരന്നുപോയത്. ഒന്നും രണ്ടുമല്ല 70 കിലോ തൂക്കമാണ് ആനന്ദ അംബാനി കുറച്ചത്. അമേരിക്കയില്‍നിന്നുള്ള ഒരു പ്രമുഖ ഫിറ്റ്നെസ് പരിശീലകനാണ് ആനന്ദ് അംബാനിയെ തൂക്കം കുറക്കാന്‍ സഹായിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തൈറോയ്ഡിന്റെ പ്രശ്‌നങ്ങള്‍ കാരണമാണ് ആനന്ദ് അംബാനി അകാരണമായി തടിച്ചിരുന്നതത്രെ. ജാംനഗറിലെ റിലയന്‍സ് റിഫൈനറിയില്‍ കടുത്ത പരിശീലനമാണ് ആനന്ദ് അംബാനി നടത്തിയിരുന്നത്. മുകേഷ് അംബാനി - നിത അംബാനി ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ആനന്ദ് അംബാനി, ആകാശ് അംബാനി, ഇഷ അംബാനി എന്നിവരാണ് ഇവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+