'മോഡിലൈ' പരാമര്‍ശത്തില്‍ രാഹുലിന് മറുപടിയുമായി അനന്ത്കുമാര്‍ ഹെഗ്‌ഡെ: ഓക്സ്ഫോര്‍ഡ് വാദം തള്ളി!!
ദില്ലി: രാഹുല്‍ ഗാന്ധിയെ 'മോറോണ്‍'( മന്ദബുദ്ധി ) എന്ന് വിളിച്ച് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. 'മോഡിലൈ' എന്ന പുതിയ വാക്ക് ഡിക്ഷണറിയില്‍ ചേര്‍ത്തുവെന്ന രാഹുലിന്റെ പരിഹാസത്തിനെതിരെയാണ് അനന്തു കുമാറിന്റെ തിരിച്ചടി. ഈ 'മോറോണ്‍'( മന്ദബുദ്ധി ) താന്‍ മണ്ടനാണെന്ന കാര്യം സ്വയം തെളിയിക്കാനുള്ള ശ്രമത്തിലാണ് ദിവസവും. ഈ വളര്‍ച്ചയെ ആര്‍ക്കും തടയാനാകില്ല. അനന്ത് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. 'മോഡിലൈ' എന്ന വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്ലെന്ന് സ്ഥിരീകരിച്ചു കൊണ്ടുള്ള ട്വീറ്റ് ചേര്‍ത്തു കൊണ്ടായിരുന്നു അനന്ത് കുമാറിന്റെ പോസ്റ്റ്.
ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ മോഡിലൈ എന്നൊരു പുതിയ വാക്കുണ്ടെന്ന് അവകാശപ്പെട്ട് രാഹുല്‍ ഗാന്ധി ബുധനാഴ്ച പോസ്റ്റ് പുറത്തു വിട്ടിരുന്നു. ആ വാക്കിന്റെ അര്‍ഥം സത്യത്തെ നിരന്തരം പരിഷ്‌കരിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ എന്നാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാഹുലിന്റെ അവകാശവാദം തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാട്ടി ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു അധികൃതര്‍ അതിന്റെ തൊട്ടടുത്ത ദിവസം തന്നെ രംഗത്തെത്തി.

ഓക്‌സ്‌ഫോര്‍ഡിന്റെ വിശദീകരണം വന്നതോടെ രാഹുലിനെതിരെ ആക്രമണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. 'കനത്ത പ്രഹരം' ഇതായിരുന്നു ബിജെപി ഐ ടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ട്വീറ്റ്. റാഫേല്‍ ജെറ്റ് കരാറിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മോദിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ചൗക്കീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം ഉയര്‍ത്തി.












Click it and Unblock the Notifications