Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി ഓര്‍മിപ്പിക്കുന്നത് ഹിറ്റ്‌ലറെ:അനന്തമൂര്‍ത്തി

ബാംഗ്ലൂര്‍: സ്വേച്ഛാധിപതികളായ ഹിറ്റ്‌ലറിനെയും മുസ്സോളിനിയെയുമാണ് നരേന്ദ്രമോഡി ഓര്‍മിപ്പിക്കുന്നത് എന്ന് ജ്ഞാനപീഠ ജേതാവ് യു ആര്‍ അനന്തമൂര്‍ത്തി. അക്രമങ്ങളോട് ഉടനടി പ്രതിരിച്ചില്ലെങ്കില്‍ പിന്നീട് ഒരിക്കലും നിങ്ങള്‍ക്കതിന് കഴിഞ്ഞു എന്ന് വരില്ല - നരേന്ദ്രമോഡിയുടെ കടുത്ത വിമര്‍ശകനായി അറിയപ്പെടുന്ന കന്നഡ എഴുത്തുകാരന്‍ പറഞ്ഞു.

ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് യു ആര്‍ അനന്തമൂര്‍ത്തി തന്റെ മോഡി വിദ്വേഷം ആവര്‍ത്തിച്ചത്. നരേന്ദ്രമോഡിയെ മാത്രമല്ല, ആര്‍ എസ് എസിനെയും ബി ജെ പിയേയും അദ്ദേഹം വിമര്‍ശിച്ചു. ആര്‍ എസ് സിനും ബി ജെ പിക്കും രാജ്യത്തെക്കുറിച്ചും അതിന്റെ സംസ്‌കാരത്തെക്കുറിച്ചും അറിയില്ല.

അദ്വാനി പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകള്‍ നരേന്ദ്രമോഡി മറന്നു എന്ന് അനന്തമൂര്‍ത്തി കുറ്റപ്പെടുത്തി. മോഡിക്കും ഭാവിയില്‍ ഇതേ ഗതി തന്നെ വരും. ഗുജറാത്ത് വികസനത്തെക്കുറിച്ചും മോഡിയെക്കുറിച്ചും എഴുതുന്ന മാധ്യമങ്ങളെയും മൂര്‍ത്തി വെറുതെ വിട്ടില്ല. മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിട്ടു പോകും എന്ന പ്രസ്താവന അദ്ദേഹം തിരുത്തി.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാണ് ആഗ്രഹം, എന്നാല്‍ അതില്‍ രണ്ട് വട്ടം ചിന്തിക്കാനുണ്ട്. ഗംഗാനദി പോലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഇനിയും ഒട്ടേറെ മാറ്റങ്ങള്‍ വരാനുണ്ട്. പട്ടേലിനെയും നെഹ്‌റുവിനെയും അംബേദ്കറിനെയും പോലുളള ഒരു നേതാവ് നമുക്കില്ല - അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂരില്‍

ബാംഗ്ലൂരില്‍

ബാംഗ്ലൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മോഡിക്കെതിരായ വിമര്‍ശനങ്ങള്‍ യു ആര്‍ അനന്തമൂര്‍ത്തി ആവര്‍ത്തിച്ചത്.

ഇന്ത്യ വിടില്ല

ഇന്ത്യ വിടില്ല

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിട്ടു പോകും എന്ന് പറഞ്ഞത് യു ആര്‍ അനന്തമൂര്‍ത്തി തിരുത്തി.

പിന്തുണ കോണ്‍ഗ്രസിന്

പിന്തുണ കോണ്‍ഗ്രസിന്

പിന്തുണ കോണ്‍ഗ്രസിനാണെങ്കിലും വോട്ട് ചെയ്യുന്ന കാര്യത്തില്‍ രണ്ട് വട്ടം ആലോചിക്കാനുണ്ടെന്നാണ് യു ആര്‍ അനന്തമൂര്‍ത്തിയുടെ പക്ഷം.

സമാധാനം വേണം

സമാധാനം വേണം

മോഡിയെ ഹിറ്റ്‌ലറിനോട് ഉപമിച്ച മൂര്‍ത്തി പറയുന്നത് രാജ്യത്ത് സമാധാനമാണ് വേണ്ടത് എന്നാണ്.

രാഹുല്‍ പോര

രാഹുല്‍ പോര

പ്രധാനമന്ത്രിയാകാന്‍ മാത്രം രാഹുല്‍ ഗാന്ധി പോര എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അഴിമതിയാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+