കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രഹാന്തര യാത്രയും പൗരാണിക ഇന്ത്യയിലെ വിമാനങ്ങളും

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പൗരാണിക ഭാരതീയ സംസ്‌കാരത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചിട്ടുണ്ട്. എന്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് പറഞ്ഞത് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്.

അതിനിടയിലാണ് മുംബൈ സര്‍വ്വകലാശാലയുടെ ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍. ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് മുന്‍ പൈലറ്റും, പൈലറ്റ് പരിശീലന കേന്ദ്രത്തിന്റെ പ്രിന്‍സിപ്പാളും ആയിരുന്ന ഒരാള്‍ പറഞ്ഞത്.

Science Congress

ക്യാപ്റ്റന്‍ ആനന്ദ് ജെ ബോധാസിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വിമാനങ്ങള്‍ക്ക് ഗ്രഹാന്തര യാത്രകള്‍ പോലും സാധ്യമായിരുന്നു എന്നാണ് ആനന്ദ ബോധാസ് തന്റെ പ്രബന്ധത്തില്‍ പറയുന്നത്. ഇതിനെ പരിഹസിച്ച് ഫേസ്ബുക്ക് അടക്കമുള്ള നവ മാധ്യമങ്ങളില്‍ രസകരമായ അഭിപ്രായ പ്രകടനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ജംബോ വിമാനങ്ങളടക്കമുള്ളവ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ പറന്നിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. മഹര്‍ഷി ഭരദ്വാജിനേയും ഋഗ്വേദത്തേയും ഒക്കെയാണ് ഇതിന്റെ സാധുത തെളിയിക്കാനായി ആനന്ദ ബോധാസ് കൂട്ടുപിടിക്കുന്നത്. ഇന്ത്യയില്‍ അന്ന് തന്നെ റഡാര്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കണ്ടെത്തുന്നുണ്ട്. രൂപാര്‍കന്‍ രഹസ്യ എന്നാണത്രെ റഡാറിനെ അന്ന് വിളിച്ചിരുന്നത്!

ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന 'പൗരാണിക ശാസ്ത്രങ്ങള്‍ സംസ്‌കൃതത്തിലൂടെ' എന്ന ശില്‍പശാലയിലാണ് പ്രബന്ധം അവതരിപ്പിക്കച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. ആള്‍ജിബ്രയും പൈതഗോറസ് സിദ്ധാന്തവും ഇന്ത്യയില്‍ ആണ് സൃഷ്ടിക്കപ്പെട്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തിയിട്ടുണ്ട്.

English summary
Ancient Indian planes flew to planets: paper presented in science congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X