Get Updates
Get notified of breaking news, exclusive insights, and must-see stories!

900 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ഒപ്ടിക്കല്‍ ഇമേജ് പറയും നിങ്ങളുടെ വ്യക്തിത്വത്തിന്റെ രഹസ്യം

ഒപ്ടിക്കല്‍ ഇമേജും ക്ഷേത്രങ്ങളും തമ്മില്‍ എന്താണ് ബന്ധം. അങ്ങനെ അങ്ങ് തള്ളിക്കളയാന്‍ വരട്ടെ. യഥാര്‍ത്ഥത്തില്‍ ഇവ തമ്മില്‍ ബന്ധമുണ്ട്. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ഐരാവതേശ്വര ക്ഷേത്രത്തില്‍ കണ്ടെത്തിയ ചിത്രമാണിത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണിത്.

ഈ ചിത്രത്തില്‍ നിങ്ങള്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ചാണ് നിങ്ങളുടെ വ്യക്തിത്വം അളക്കാന്‍ സാധിക്കും. ഏത് തരത്തിലുള്ള വ്യക്തിത്വമാണ് നിങ്ങള്‍ക്കുള്ളതെന്ന് ഈ വൈറലായ ഒപ്ടിക്കല്‍ ചിത്രമെന്ന് പറയുമെന്ന് ഇതിലൂടെ വിശ്വസിക്കാം.

1

തഞ്ചാവൂരിലെ ഐരാവതേശ്വര ക്ഷേത്രത്തിലെ പുരാതന കൊത്തുപണി ശില്‍പ്പമാണിത്. ഈ ക്ഷേത്രത്തിലെ തിരുശേഷിപ്പിക്കുകള്‍ ഭാരതീയ കലയിലെ അദ്ഭുത ആചാര്യന്മാര്‍ പലതും ചേര്‍ത്തുവെച്ചതായി കാണാം. നൂറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ചവര്‍ ബാക്കിയാക്കി പോയ കാര്യങ്ങളാണിത്. ഈ ചിത്രങ്ങളില്‍ സൂക്ഷിച്ച് നോക്കിയാല്‍ എന്തൊക്കെ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്താന്‍ സാധിക്കും. പക്ഷേ അത് എളുപ്പമല്ല.

2

900 വര്‍ഷം പഴക്കമുള്ള ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ നിങ്ങള്‍ ഏത് മൃഗത്തെയാണ് ആദ്യം കാണുന്നത്. അതിനനുസരിച്ചിരിക്കും നിങ്ങളുടെ വ്യക്തിത്വം. ഒരേ ഉടലില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളാണ് ഇതിലുള്ളത്. ആനയുടെയും കാളയുടെയും തലകളാണ് ഉള്ളത്. ചോള സാമ്രാജ്യ കാലത്താണ് ഈ ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഹിന്ദൂയിസത്തില്‍ കാളയ്ക്കും ആനയ്ക്കും വളരെ പ്രാധാന്യമുണ്ട്. ആന ഇന്ദ്ര ദേവന്റെ വാഹനമായിട്ടാണ് കരുതുന്നത്. കാള അതുപോലെ ശിവന്റെ വാഹനമായിട്ടാണ് കരുതുന്നത്.

3

ഈ ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍ കാളയുടെ കൊമ്പുകള്‍ ആനയുടെ കൊമ്പിനടയിലാണെന്ന് കാണാം. അതുപോലെ കാളയുടെ ചെവി ആനയുടെ വായിലാണ്. നിങ്ങള്‍ ഏത് വശത്ത് നിന്ന് നോക്കിയാലും അത് അങ്ങനെ തന്നെ കാണാം. എന്നാല്‍ കാലുകള്‍ അകന്നാണ് നില്‍ക്കുന്നത്. കൃത്യമായി നിരീക്ഷിച്ചാല്‍ മാത്രമേ ഇത് കാണാന്‍ സാധിക്കൂ. എന്നാല്‍ പലരും ഈ ചിത്രത്തെ വ്യത്യസ്തമായിട്ടാണ് കാണുക. ചിലര്‍ ആദ്യം കാളയെയായിരിക്കും കാണുക. ചിലര്‍ അതുപോലെ ആനയെ ആയിരിക്കും.

4

നിങ്ങള്‍ ആദ്യം കാളയെയാണ് കാണുന്നതെങ്കില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്. കാള ശില്‍പ്പത്തിന്റെ ഇടതുവശത്താണ്. ശിവന്റെ വാഹനമായത് സത്യസന്ധത, വിശ്വാസ്യത, ശാഠ്യം, ഉഗ്രത, കരുത്ത്, പോസിറ്റിവിറ്റി എന്നിവയുണ്ടാവുക. ഈ സ്വഭാവ സവിശേഷതയുള്ളവരായിരിക്കും ചിത്രത്തില്‍ കാളയെ ആദ്യം കാണുക.

5

ഇനി ആനയെ ആദ്യ കാണുന്നതെങ്കിലും സംഭവിക്കാന്‍ കാര്യങ്ങള്‍ ഏറെയാണ്. ആന ശില്‍പ്പത്തിന്റെ വലത് വശത്താണ്. ഹിന്ദു വിശ്വാസ പ്രകാരം ആന എന്നത് ശാന്തതയുടെയും, ദയയുടെയും ബഹുമാനത്തിന്റെയും വിശ്വാസ്യതയുടെയും ബുദ്ധിയുടെയും പ്രതീകങ്ങളാണ്. ഇന്ദ്ര ദേവന്റെ വാഹനം എന്നതില്‍ ഉപരി ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ആന. ധനത്തിന്റെ ദേവതയാണ് ലക്ഷ്മി. ആനയെ ആദ്യ കാണുന്നവര്‍ ദയാലുക്കളായിരിക്കും. അതുപോലെ ചിന്തിക്കുന്നവരും മറ്റുള്ളവരെ പരിഗണിക്കുന്നവരുമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+