കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാർ മരിച്ചാൽ പിന്നെ ജെഡിയു എന്താകും? ഞെട്ടിത്തരിച്ച് പാർട്ടി പ്രവർത്തകർ, സംഭവം ഇങ്ങനെ...

  • By Akshay
Google Oneindia Malayalam News

പാട്ന: തനിക്ക് ശേഷം പാർട്ടിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യവുമായി ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. ചോദ്യം അപ്രതീക്ഷിതമായി വന്നതാണെങ്കിലും പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും നിതീഷ് ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. തമാശ രൂപേണയാണെങ്കിലും തനിക്ക് പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയില്ലാത്തത് കൊണ്ടല്ല ഇങ്ങനെ പറഞ്ഞതെന്നും നിതീഷ് കുമാർ പറഞ്ഞു.

എന്‍ഡിഎയുമായി ചേര്‍ന്ന് തീരുമാനമെടുത്ത ശേഷം മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ കഴിഞ്ഞ ദിവസത്തെ യോഗത്തിലാണ് നീതീഷ്‌കുമാര്‍ തനിക്ക് ശേഷം പാര്‍ട്ടിക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യം മുന്നോട്ട് വെച്ചത്. കാലശേഷവും ജനങ്ങളോട് കടപ്പാടുള്ള പാര്‍ട്ടിയായി തന്നെയുണ്ടാവുമെന്നും പാര്‍ട്ടിയുടെ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിതീഷ്‌ കുമാർ പറഞ്ഞു.

Nitish Kumar

അതേസമയം ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കുക എന്ന പാര്‍ട്ടിയുടെ ദൗത്യത്തിന് ശക്തിയേവാനായി നിതീഷിന്റെ വാക്കുകള്‍ ശരിയായ രീതിയില്‍ എല്ലാ പ്രവര്‍ത്തകരും എടുക്കണമെന്ന് ജെഡിയു ബീഹാർ പ്രസിഡന്റ് നാരായൺ സിങ് യോഗത്തിൽ പറഞ്ഞു. നിതീഷ് പാര്‍ട്ടിയെ നയിക്കാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും തനിക്ക് ശേഷം ആര് എന്ന നിതീഷിന്റെ ചോദ്യത്തിന് അടുത്ത പത്ത് വര്‍ഷത്തേക്കെങ്കിലും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Bihar Chief Minister Nitish Kumar buried the lead at a party meeting he held on the weekend. At the end of the session with senior leaders of his Janata Dal United or JD(U), Mr Kumar, 66, asked casually, "What happens to the party if I die?"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X