കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന്.... ആര് ഭരിക്കുമെന്ന് മെയ് 23ന് അറിയാം!!

Google Oneindia Malayalam News

Recommended Video

cmsvideo
ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് | Oneindia Malayalam

ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇത്തവണ ബിജെപിയും തെലുങ്ക് ദേശം പാര്‍ട്ടിയും ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. അതുകൊണ്ട് പോരാട്ടം കനക്കാനുള്ള സാധ്യതയാണ് കാണുന്നത്.

1

ആന്ധ്രാ നിയമസഭയുടെ കാലാവധി ജൂണ്‍ 18നാണ് അവസാനിക്കുന്നത്. അതേസമയം ആന്ധ്രയുടെ വിഭജനം കഴിഞ്ഞ ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പും ഇത് തന്നെയാണ്. 175 സീറ്റുകളാണ് ആന്ധ്രയില്‍ ഉള്ളത്. നേരത്തെ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ടിഡിപി മത്സരിക്കുകയെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരിക്കുകയാണ്.

തുടര്‍ച്ചയായ രണ്ടാം തവണ അധികാരത്തിലെത്താനാണ് ചന്ദ്രബാബു നായിഡു ഇത്തവണ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടാണ് നായിഡു അധികാരത്തിലെത്തിയത്. എന്നാല്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നതില്‍ ബിജെപി എതിരാണെന്ന് കാണിച്ച് അദ്ദേഹം എന്‍ഡിഎ വിടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രതിപക്ഷ നിരയില്‍ ബിജെപിക്കെതിരെ അണിനിരക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസും ജഗന്‍ മോഹന്‍ റെഡ്ഡിയും ഇത്തവണ ശക്തമായ പോരാട്ടമാണ് നായിഡുവിന് മുന്നില്‍ ഉയര്‍ത്തുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും നായിഡുവിനെതിരെ അണിനിരന്നിട്ടുണ്ട്. അടുത്തിടെ ഡാറ്റ മോഷണത്തില്‍ ഇരുപാര്‍ട്ടികളും വെല്ലുവിളി തുടങ്ങിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്നാണ് സൂചന. മെയ് 23നാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും പുറത്തുവിടുക.

ജനാധിപത്യത്തിന്റെ ആഘോഷം ഇവിടെയെത്തി.... തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ മോദിയുടെ പ്രതികരണമിങ്ങനെജനാധിപത്യത്തിന്റെ ആഘോഷം ഇവിടെയെത്തി.... തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ മോദിയുടെ പ്രതികരണമിങ്ങനെ

English summary
andhra pradesh to vote for new cm on april 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X