കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ ജഗന്‍ പണി തുടങ്ങി; ശമ്പളം 300 ഇരട്ടി വര്‍ധിപ്പിച്ചു, സിബിഐയെ തടഞ്ഞ ഉത്തരവ് റദ്ദാക്കി

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായതോടെ വന്‍ മാറ്റങ്ങള്‍ നടപ്പാക്കുന്നു. ആരോഗ്യമേഖല പൂര്‍ണമായും പുനരുദ്ധരിക്കുകയാണ് അദ്ദേഹം. ആശാ വര്‍ക്കര്‍മാരുടെ ശമ്പളം 300 ഇരട്ടിയായി വര്‍ധിപ്പിച്ചു. നിലവില്‍ 3000 രൂപയാണ് അവരുടെ ശമ്പളം. ഇത് 10000 രൂപയാക്കി വര്‍ധിപ്പിച്ചു.

ആരോഗ്യ വകുപ്പിന്റെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് ജഗന്‍ ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 30നാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രചാരണത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കി വരികയാണ് ജഗന്‍ മോഹന്‍ റെഡ്ഡി....

 108 ആംബുലന്‍സ് പദ്ധതി

108 ആംബുലന്‍സ് പദ്ധതി

108 ആംബുലന്‍സ് പദ്ധതി വീണ്ടും കൊണ്ടുവരുമെന്ന് ജഗന്‍ പറഞ്ഞു. ജഗന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ ഭരണകാലത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഇത്. പിന്നീട് വന്ന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു.

45 ദിവസത്തിനകം റിപ്പോര്‍ട്ട്

45 ദിവസത്തിനകം റിപ്പോര്‍ട്ട്

സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം മികച്ചതാക്കാന്‍ ശ്രമിക്കുകയാണ് പുതിയ സര്‍ക്കാര്‍. ഇതിന് വേണ്ട പഠനം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ജഗന്‍ പറയുന്നു.

സിബിഐക്ക് സ്വാഗതം

സിബിഐക്ക് സ്വാഗതം

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ ആശുപത്രികള്‍ പാടേ തകര്‍ന്നുവെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തില്‍ അഭിപ്രായപ്പെട്ടു. അതേസമയം, കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ സംസ്ഥാനത്ത് തടയുന്ന നായിഡു സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കാന്‍ ജഗന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വിവാദ ഉത്തരവ് ഇങ്ങനെ

വിവാദ ഉത്തരവ് ഇങ്ങനെ

സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ പരിശോധനകള്‍ നടത്തരുത് എന്നായിരുന്നു നായിഡു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച സംസ്ഥാനത്ത് കൂടുതലായി ഇടപെടുന്നുവെന്ന ആരോപണം നിലനിന്നിരുന്നു. തുടര്‍ന്നാണ് സിബിഐക്ക് മൂക്കുകയറിട്ട് നായിഡു ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയിരിക്കകുയാണ് ജഗന്‍.

ആദ്യ ദൗത്യം ഇതാണ്

ആദ്യ ദൗത്യം ഇതാണ്

നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചാണ് ആന്ധ്രയില്‍ നടന്നത്. ഫലം വന്നപ്പോള്‍ രണ്ടിലും ജഗന്റെ പാര്‍ട്ടി മികച്ച മുന്നേറ്റം നടത്തി. ടിഡിപിയും കോണ്‍ഗ്രസും സംസ്ഥാനത്ത് ഇല്ലാതായി എന്നു പറയാം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയാണ് ആദ്യ ദൗത്യമെന്ന് ജഗന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

English summary
Andhra CM Jagan hikes Asha workers' salary to Rs 10,000 from 3000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X