കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗനോടൊപ്പം ഇനി 5 ഉപമുഖ്യമന്ത്രിമാര്‍ ആന്ധ്രയില്‍: നിയമനം എസ്സി എസ്ടിയില്‍ നിന്നും!!

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: 25 അംഗ മന്ത്രിസഭയില്‍ 5 ഉപമുഖ്യമന്ത്രിമാരെ കൂടി ചുമതലപ്പെടുത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി. പുതിയ മന്ത്രിസഭാ സമിതി ഇന്ന് നടക്കുന്ന പൊതുപരിപാടിയില്‍ പ്രഖ്യാപിക്കും. ഇന്ന് രാവിലെ ജഗന്റെ വീട്ടില്‍ നടന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി യോഗത്തിലാണ് 5 പുതിയ ഉപമുഖ്യമന്ത്രിമാരെ നിയമിക്കാന്‍ തീരുമാനിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ, ബിസി, ന്യൂനപക്ഷം, കാപു വിഭാഗം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരെ ഉപമുഖ്യമന്ത്രിമാരായി നിയമിക്കും.

യോഗി ആദിത്യനാഥ് അയോധ്യയില്‍: തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ അയോധ്യ സന്ദര്‍ശനം, പ്രതിമ അനാഛാദനം ചെയ്തുയോഗി ആദിത്യനാഥ് അയോധ്യയില്‍: തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ അയോധ്യ സന്ദര്‍ശനം, പ്രതിമ അനാഛാദനം ചെയ്തു

ഭരണത്തില്‍ റെഡ്ഡി സമുദായത്തിന് സിംഹഭാഗവും ലഭിക്കുമെങ്കിലും ഇതൊഴിവാക്കാന്‍ വേണ്ടിയാണ് ദുര്‍ബലവിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന തീരുമാനമെന്ന് ജഗന്‍ അറിയിച്ചു. നിലവിലെ മന്ത്രിസഭ രണ്ടര വര്‍ഷം ഭരിക്കുമെന്നും അതിന് ശേഷം പുനരവലോകനം നടത്തി പുനസംഘടന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ പ്രകടനത്തിന്റെ മധ്യകാല പുനരവലോകനം കഴിഞ്ഞ് രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

jaganmohan-reddy-

ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാരില്‍ കാപ്പു, ബിസി സമുദായത്തില്‍ നിന്നുള്ള ഓരോരുത്തരം ഉപമുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്തിരുന്നു. അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള ജഗന്റെ തീരുമാനം വിപ്ലവാക്തമക നിലപാടായാണ് വിലയിരുത്തുന്നത്.

English summary
Andhra CM Jagan Mohan Reddy to have 5 deputy CMs from SC, ST categories
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X