കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുപ്പതി ക്ഷേത്രം ചെയര്‍മാനായി ജഗന്റെ അമ്മാവന്‍; കാബിനറ്റ് പദവിയും

Google Oneindia Malayalam News

അമരാവതി: പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ ബോര്‍ഡ് ചെയര്‍മാനായി ആന്ധ്ര സര്‍ക്കാര്‍ നിയമിച്ചത് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മാവനെ. മുഖ്യമന്ത്രി തന്നെയാണ് അമ്മാവന്‍ വൈവി സുബ്ബ റെഡ്ഡിയെ നിയമിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് സുബ്ബ റെഡ്ഡി. തിരുപ്പതി ക്ഷേത്രം ബോര്‍ഡ് ചെയര്‍മാന്‍ പദവി ആന്ധ്രയില്‍ ഏറെ ആദരിക്കപ്പെടുന്നതാണ്. ഭരണകക്ഷി നാമനിര്‍ദേശം ചെയ്യുന്ന വ്യക്തിയാണ് ചെയര്‍മാനാകുക. കാബിനറ്റ് പദവിയും ചെയര്‍മാന് ലഭിക്കും. ബോര്‍ഡ് അംഗങ്ങളെ നിയമിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ബന്ധപ്പെട്ട നിയമനം നടക്കുമെന്ന് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി മന്‍മോഹന്‍ സിങ് പറഞ്ഞു.

09

ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കെയാണ് നിയമനങ്ങളില്‍ ജഗന്‍ സ്വന്തക്കാര്‍ക്ക് പ്രധാന്യം നല്‍കുന്നത്. ജഗന്‍ മുഖ്യമന്ത്രിയയതിന് പിന്നാലെ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്ത സമുദായങ്ങളില്‍ നിന്നുള്ള അഞ്ച് പേരെയാണ് ഉപമുഖ്യമന്ത്രിമാരാക്കിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട വനിതയെ ആഭ്യന്തര മന്ത്രിയാക്കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആശാ വര്‍ക്കര്‍മാരുടെ ശമ്പളം മൂന്നിരട്ടിയാക്കി. നിലവില്‍ 3000 രൂപയാണ് അവരുടെ ശമ്പളം. ഇത് 10000 രൂപയാക്കി വര്‍ധിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് ജഗന്‍ ഉറപ്പ് നല്‍കിയിരുന്നു. 108 ആംബുലന്‍സ് പദ്ധതി വീണ്ടും കൊണ്ടുവരുമെന്ന് ജഗന്‍ പറഞ്ഞു. ജഗന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ ഭരണകാലത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഇത്. പിന്നീട് വന്ന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു.

ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഗള്‍ഫില്‍ വിന്യസിച്ചു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് പുറമെ... ഇറാന് ആശങ്കഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഗള്‍ഫില്‍ വിന്യസിച്ചു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് പുറമെ... ഇറാന് ആശങ്ക

അതേസമയം, കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ സംസ്ഥാനത്ത് തടയുന്ന നായിഡു സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കാന്‍ ജഗന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ പരിശോധനകള്‍ നടത്തരുത് എന്നായിരുന്നു നായിഡു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച സംസ്ഥാനത്ത് കൂടുതലായി ഇടപെടുന്നുവെന്ന ആരോപണം നിലനിന്നിരുന്നു. തുടര്‍ന്നാണ് സിബിഐക്ക് മൂക്കുകയറിട്ട് നായിഡു ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയിരിക്കകുയാണ് ജഗന്‍.

English summary
Andhra CM Jagan Reddy Appoints Uncle As Chairman Of Tirumala Temple Board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X