കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി തിരുപ്പതി ക്ഷേത്രത്തില്‍; നേരിട്ടെത്തി സ്വീകരിച്ച് മുഖ്യമന്ത്രി ജഗന്‍ റെഡ്ഡി

Google Oneindia Malayalam News

അമരാവതി: മാലദ്വീപ്, ശ്രീലങ്ക സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തിലെത്തിയ മോദിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നേരിട്ടുവന്നു. ഞായറാഴ്ച വൈകീട്ടാണ് മോദി തിരുപ്പതിയില്‍ എത്തിയത്. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനും മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

Modi

റെനിഗുണ്ടയിലെ തിരുപ്പതി വിമാനത്താവളത്തിലാണ് മോദി ഇറങ്ങിയത്. ശേഷം ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തു. പിന്നീട് തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി. രാത്രി ദില്ലിയിലേക്ക് തിരിച്ചു. മുഖ്യമന്ത്രി ജഗന്‍ നേരിട്ടെത്തി സ്വീകരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആന്ധ്രയില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ജഗന്റെ പാര്‍ട്ടി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിനൊപ്പമോ ബിജെപിക്കൊപ്പമോ നില്‍കാതെ ഒറ്റയ്ക്കാണ് ജഗന്റെ പോരാട്ടം. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ബിജെപിക്ക് കനത്ത തിരിച്ചടി; ജെഡിയു ബിജെപിക്കെതിരെ മല്‍സരിക്കും, സഖ്യത്തിന് പരിധിയിട്ട് നിതീഷ്ബിജെപിക്ക് കനത്ത തിരിച്ചടി; ജെഡിയു ബിജെപിക്കെതിരെ മല്‍സരിക്കും, സഖ്യത്തിന് പരിധിയിട്ട് നിതീഷ്

നരേന്ദ്ര മോദി ഉടന്‍ കിര്‍ഗിസ്താനിലേക്ക് പോകും. ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി പുറപ്പെടുന്നത്. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങുമായി അദ്ദേഹം ഉച്ചകോടിക്കിടെ ചര്‍ച്ച നടത്തും. കിര്‍ഗിസ്താനിലെ ബിഷ്‌കെക്കിലാണ് ഉച്ചകോടി. മോദി രണ്ടാംതവണ പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് സി ജിന്‍പിങുമായി ചര്‍ച്ച നടത്തുന്നത്. അമേരിക്കയുമായി വ്യാപാര തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും നടത്തുന്ന ചര്‍ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്.

English summary
Andhra CM Jagan Reddy Receives PM Modi On His Visit To Tirupati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X