കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുന്നില്‍ ധര്‍ണയുമായി ‍ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായി‍ഡു, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് അനുകൂലമെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുന്നില്‍ ധര്‍ണയുമായി ചന്ദ്രബാബു നായി‍ഡു | Oneindia Malayalam

അമരാവതി: ആന്ധ്ര മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി പ്രസിഡന്റുമായ എന്‍ ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നു. ആന്ധ്രപ്രദേശിന്‍റെ ചുമതലയുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജി കെ ദ്വിവേദിയുടെ ഓഫീസിനുമുന്നിലാണ് നായിഡുവിന്റെ ധര്‍ണ. ആന്ധ്രയിലെ അമരാവതിയിലെ സെക്ടര്രേറിയേറ്റിന് മുന്നിലാണ് ധര്‍ണ്ണ നടത്തുന്നത്.

<strong>വോട്ടുമറിക്കല്‍: ഇക്കുറി നടക്കില്ലെന്ന് കണ്ണുരുട്ടി ആര്‍എസ്എസ്, ബിജെപിക്കു മേല്‍ നിരീക്ഷണം ശക്തമാക്കി</strong>വോട്ടുമറിക്കല്‍: ഇക്കുറി നടക്കില്ലെന്ന് കണ്ണുരുട്ടി ആര്‍എസ്എസ്, ബിജെപിക്കു മേല്‍ നിരീക്ഷണം ശക്തമാക്കി

പക്ഷപാതവരവും ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചാണ് ധര്‍ണ. തിരഞ്ഞെടുപ്പ് ഓഫീസറുടെ പക്ഷപാതപരമായ നടപടികള്‍ അക്കമിട്ട് നിരത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു ധര്‍ണയുമായി എത്തിയത്. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ പ്രവൃത്തിക്ക് ഉദാഹരണമാണെന്നും വൈഎസ്ആര്‍കോണ്‍ഗ്രസ് ഒറു പരാതി നല്‍കിയ ഉടന്‍ യാതോരു അന്വേഷണവുമില്ലാതെ പോലീസ് ഓഫീസറെ സ്ഥലം മാറ്റിയെന്നും നായിഡു ആരോപിക്കുന്നു.

Chandrababu Naidu

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തിലുള്ള നടപടി അവസാനിപ്പിക്കും വരെ ധര്‍ണ തുടരുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. വൈഎസ്ആര്‍കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഇടപെടലിനാല്‍ ടിഡിപിയെ വേട്ടയാടുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നും രാജ്യത്തെ പരമോന്നത സ്ഥാപനം ഇത്തരത്തില്‍ നിരുത്തരവാദപരമായി പെരുമാറുന്നത് കണ്ടു നില്‍ക്കാന്‍ സാധിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കത്തില്‍ ചന്ദ്രബാബു നായിഡു ആരോപിക്കുന്നു.

ബീജെപി സഹായിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്നും ബിജെപിക്കൊപ്പം ബിജെപി സഖ്യ കക്ഷികള്‍ക്കും ആനുകൂല്യം ലഭ്യമാക്കുന്നു എന്നും നായിഡു ആരോപിക്കുന്നു. കടപ്പ, ശ്രീകാകുളം, പ്രകാസം എന്നിവിടങ്ങളിലെ എന്നിവിടങ്ങളിലെ പോലീസ് സൂപ്രണ്ടുമാരും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഇന്റലിജന്‍സ് എന്നിവരെയും യാതൊരു വിശദീകരണവും നല്‍കാതെ മാറ്റുകയാണെന്നും നല്ല പ്രവര്‍ത്തന മികവുള്ള ചീഫ് സെക്രട്ടറിയും സ്ഥലം മാറ്റത്തിന് വിധേയരായെന്നും പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിനും അനുസരിച്ച് പെരുമാറുന്നതിനാലാണിതെന്നും ചന്ദ്രബാബു നായി‍‍ഡു ആരോപിക്കുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Andhra CM N Chandrababu Naidu hold dharna in front of election commissioners office in Amaravati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X