കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയിൽ 30 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും പണിമുടക്കിയെന്ന് ചന്ദ്രബാബു നാഡിയു, വ്യാപക പ്രതിഷേധം

Google Oneindia Malayalam News

Recommended Video

cmsvideo
ആന്ധ്രയിൽ 30 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും പണിമുടക്കി | Oneindia Malayalam

ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ മൂലം രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വോട്ടിംഗ് തടസ്സപ്പെട്ടു. ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഏറ്റവും അധികം പരാതി ഉയർന്നത്. വിശാഖപട്ടണത്ത് മാത്രം മുപ്പതോളം പോളിംഗ് സ്റ്റേഷനുകളിലാണ് ഇവിഎം പണിമുടക്കിയത്.

ഇവിഎമ്മിനുപകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന തന്റെ നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല. ആന്ധ്രയിൽ നേരിട്ട പ്രതിസന്ധി കണ്ടെങ്കിലും ഇവിഎമ്മുകളുടെ അപകടം തിരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചറിയണമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

പോളിങ് ബൂത്തില്‍ സ്ഥാനാര്‍ഥിയുടെ പരാക്രമം; വോട്ടിങ് മെഷീന്‍ എറിഞ്ഞുടച്ചു, കത്തിക്കുത്ത്പോളിങ് ബൂത്തില്‍ സ്ഥാനാര്‍ഥിയുടെ പരാക്രമം; വോട്ടിങ് മെഷീന്‍ എറിഞ്ഞുടച്ചു, കത്തിക്കുത്ത്

naidu

സംസ്ഥാനത്തെ മിക്ക പോളിംഗ് സ്റ്റേഷനുകളിലും യന്ത്രത്തകരാർ മൂലം 10 മണിക്ക് ശേഷമാണ് പോളിംഗ് തുടങ്ങാനായത്. സംസ്ഥാനത്തെ 30 ശതമാനത്തോളം ഇവിഎമ്മുകൾ 10 മണിവരെ പ്രവർത്തന രഹിതമായിരുന്നു. നിരവധി പേരാണ് വോട്ട് ചെയ്യാനാകാതെ മടങ്ങി പോയത്. വോട്ടെടുപ്പ് വൈകിയ മണ്ഡലങ്ങളിൽ റീ പോളിംഗ് നടത്തണമെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന വിധി പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നായിഡു. ഓരോ മണ്ഡലത്തിലേയും 25 ശതമാനം മെഷിനുകളിലേയും വിവിപാറ്റ് രസീതുകൾ പരിശോധിക്കണമെന്നാണ് നായിഡുവിന്റെ ആവശ്യം. അതേസമയം സംസ്ഥാനത്തെ 45,000 ഇവിഎമ്മുകളിൽ 362 എണ്ണത്തിൽ മാത്രമാണ് സാങ്കേതിക തടസ്സങ്ങൾ ഉണ്ടായതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജികെ ദ്വിവേദി പറഞ്ഞു.

ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആന്ധ്രാ പ്രദേശിലെ 25 ലോക്സഭാ മണ്ഡലങ്ങളിലും 175 നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Andra CM Chandrababu Naidu slams EC, says 30 % EVMs not working
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X