കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമരാവതി ആന്ധ്രയുടെ പുതിയ തലസ്ഥാനമാകും

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: വിഭജനത്തെ തുടര്‍ന്ന് ഹൈദരാബാദ് തെലങ്കാനയില്‍ ഉള്‍പ്പെട്ടതോടെ അമരാവതി ആന്ധ്രയുടെ പുതിയ തലസ്ഥാനമാകുമെന്ന് റിപ്പോര്‍ട്ട്. അമരാവതിയെ തലസ്ഥാനമാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നിലവില്‍ ഹൈദരാബാദ് തന്നെയാണ് തെലങ്കാനയുടെയും ആന്ധ്രയുടെ തലസ്ഥാനം.

ഗുണ്ടൂറിനും വിജയവാഡയ്ക്കും ഇടയ്ക്കുള്ള സ്ഥലങ്ങളെയാണ് സര്‍ക്കാര്‍ തലസ്ഥാനമാക്കാന്‍ ആന്ധ്രാപ്രദേശ് പ്രധാനമായും പരിഗണിച്ചിരുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനികള്‍ തലസ്ഥാനത്തിന്റെ രൂപരേഖ തയ്യാറാക്കിത്തുടങ്ങി. ഇതിനായി 33,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും. ഇത്രയും സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നഗരം പടുത്തുയര്‍ത്തും.

andra-pradesh-map

പത്തുവര്‍ഷത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ വലിയൊരു ഫണ്ട് അനുവദിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നഗരം പൂര്‍ത്തിയാകാന്‍ എടുക്കുന്ന കാലയളവില്‍ ഹൈദരാബാദ് തന്നെയായിരിക്കും ആന്ധ്രയുടെ തലസ്ഥാനം.

വിജയവാഡയില്‍ നിന്നും 40 കി.മീ അകലെയാണ് അമരാവതി. കൃഷ്ണാനദിയുടെ തീരത്തായി കിടക്കുന്ന സ്ഥലം തലസ്ഥാനമാക്കാന്‍ എന്തുകൊണ്ടും യോജിച്ചതാണെന്ന് വിവിധ രാഷ്ട്രീയ കക്ഷികളും സമ്മതിക്കുന്നുണ്ട്. ഏകദേശം 29 വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന സ്ഥലം ഗുണ്ടൂര്‍ ജില്ലയില്‍ പെടുന്നതാണ്. ഈ വര്‍ഷം പകുതിയോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

English summary
Andhra govt considering naming new capital city as Amaravathi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X