കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

150 രൂപയ്ക്ക് 15എംബിപിഎസ് സ്പീഡില്‍ ഇന്റര്‍നെറ്റ്?

Google Oneindia Malayalam News

ദില്ലി: വെറും 150 രൂപയ്ക്ക് ഒരു മാസം ഇന്റര്‍നെറ്റ്. അതും സൂപ്പര്‍ സ്പീഡായ 15എംബിപിഎസില്‍. ടെക്‌നോളജിയില്‍ തല്‍പരനായ മുഖ്യമന്ത്രി ഭരിക്കുന്ന ആന്ധ്ര പ്രദേശിനാണ് ഈ ഭാഗ്യം കൈവരാന്‍ പോകുന്നത്. 5000 കോടിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് 1.2 കോടി ആളുകളില്‍ അതിവേഗ ഇന്റനെറ്റ് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി.

2016 ഡിസംബര്‍ ആകുമ്പോഴേക്കും രണ്ടര ലക്ഷം ഗ്രാമങ്ങളെ നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതിയില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രത്തിന്റെ പദ്ധതി നടക്കുന്നുണ്ട്. ഇതില്‍ തങ്ങളുടെ വിഹിതത്തിനായി ആന്ധ്ര സര്‍ക്കാരിനെ സമീപിച്ചതായാണ് വിവരം. ബ്രോഡ്ബ്രാന്‍ഡ് പദ്ധതി സ്വന്തമായി നടത്താന്‍ ആന്ധ്രപ്രദേശ് കേന്ദ്ര സര്‍ക്കാരിനോട് അനുവാദം ചോദിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

internet

15എംബിപിഎസ് ആണ് പദ്ധതി വാഗ്ദാനം ചെയ്യുന്ന സ്പീഡ്. ഈ വേഗതയില്‍ ശരാശരി ബോളിവുഡ് സിനിമ വെറും ആറ് മിനുട്ട് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഈ സ്പീഡില്‍ സ്വകാര്യ ഇന്റര്‍നെറ്റ് ദാതാക്കള്‍ നല്‍കുന്ന സേവനത്തിന് പ്രതിമാസം 1100 രൂപയോളമാണ് ഈടാക്കുന്നത്. ഈ പദ്ധതിക്ക് വേണ്ട ആകെ ബജറ്റ് 4913 കോടി രൂപയോളമാണ്.

എന്നാല്‍ സംസ്ഥാനത്തിന് വേണ്ടി കേന്ദ്രം മാറ്റിവെച്ചിരിക്കുന്നതാകട്ടെ 1940 കോടി രൂപയും. ബാക്കി ഫണ്ട് തങ്ങള്‍ സ്വയം കണ്ടെത്താമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ആന്ധ്ര പ്രദേശ് ഫൈബര്‍ കോര്‍പറേഷന്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ കോര്‍പറേഷനും ആന്ധ്ര തുടങ്ങും. നെറ്റ് വര്‍ക്കും മറ്റ് കാര്യങ്ങളും ഈ കോര്‍പറേഷനാകും കൈകാര്യം ചെയ്യുക.

English summary
Andhra Pradesh government, led by tech-savvy Chief Minister Chandrababu Naidu, plans to provide broadband connections with peak speed of 15 Mbps to twelve million households for as low as Rs 150/month in the first stage of its about Rs 5,000-crore optical fibre project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X