കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ മദ്യം നിരോധിക്കുന്നു; ജഗന്‍ സര്‍ക്കാരിന്റെ വന്‍ നീക്കം, മദ്യശാലകള്‍ ഏറ്റെടുത്തു

Google Oneindia Malayalam News

അമരാവതി: ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ വന്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നു. സംസ്ഥാനത്ത് മദ്യം നിരോധിക്കാനാണ് നീക്കം. ഇതിന്റെ ആദ്യ പടിയായി മദ്യശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. വൈന്‍ ഷോപ്പുകള്‍ ഒക്ടോബര്‍ ഒന്നിന് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. സപ്തംബര്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ മദ്യഷോപ്പുകളും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇനി സംസ്ഥാന ബിവറേജ് കോര്‍പറേഷനാകും ഇവയെല്ലാം നടത്തുക.

ക്രമേണ എണ്ണം കുറയ്ക്കാനും വില വര്‍ധിപ്പിക്കാനുമാണ് തീരുമാനം. പിന്നീട് പൂര്‍ണമായി നിരോധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കരിഞ്ചന്ത വില്‍പ്പന തടയാന്‍ ശക്തമായ നീക്കമാണ് സര്‍ക്കാര്‍ തുടങ്ങിയിട്ടുള്ളത്. സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നു

വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നു

ഒട്ടേറെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കി വരികയാണ് ജഗന്‍ റെഡ്ഡി സര്‍ക്കാര്‍. ആയമാരുടെ ശമ്പളം വര്‍ധിപ്പിച്ചതും അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതുമെല്ലാം തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു.

പൊള്ളുന്ന വിഷയം

പൊള്ളുന്ന വിഷയം

ഇനി പൊള്ളുന്ന വിഷയത്തിലാണ് ജഗന്‍ റെഡ്ഡി സര്‍ക്കാര്‍ കൈവയ്ക്കാന്‍ പോകുന്നത്. ഘട്ടങ്ങളായി മദ്യ വില്‍പ്പന കുറച്ചുകൊണ്ടുവന്ന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയാണ് ജഗന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് മദ്യ, വൈന്‍ ഷോപ്പുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് സംഭവിക്കുന്നത്...

ഒക്ടോബര്‍ ഒന്നിന് സംഭവിക്കുന്നത്...

ഒക്ടോബര്‍ ഒന്നിന് ആന്ധ്രയിലെ 3500 വൈന്‍ ഷോപ്പുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇനി ബിവറേജസ് കോര്‍പറേഷനാകും ഇവയെല്ലാം നടത്തുകയെന്ന് ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായ നാരായണ സ്വാമി പറഞ്ഞു. സപ്തംബര്‍ ഒന്നിന് 475 മദ്യഷോപ്പുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ശാലകളുടെ എണ്ണം കുറയ്ക്കും

ശാലകളുടെ എണ്ണം കുറയ്ക്കും

മദ്യശാലകളുടെ എണ്ണം കുറയ്ക്കുമെന്ന് ഈ മാസം ആന്ധ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 4380ല്‍ നിന്ന് 3500 ആക്കിയാണ് കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അതേസമയം, ഈ സാഹചര്യത്തില്‍ വ്യാജ മദ്യവില്‍പ്പനയ്ക്ക് സാധ്യത കൂടുതലാണ്. ഇതുമായി ബന്ധപ്പെട്ട വ്യാപക റെയ്ഡ് നടക്കുന്നുണ്ട്.

 ഒട്ടേറെ കേസുകള്‍

ഒട്ടേറെ കേസുകള്‍

വ്യാജ മദ്യം വില്‍പ്പന നടത്തിയതിന് 2872 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2928 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജഗന്‍ റെഡ്ഡി സംസ്ഥാന വ്യാപക പദയാത്ര നടത്തിയിരുന്നു. ഈ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് മദ്യനിരോധനം.

ലഹരി വിമുക്ത കേന്ദ്രങ്ങള്‍

ലഹരി വിമുക്ത കേന്ദ്രങ്ങള്‍

രാത്രി ഒമ്പതു മണിക്ക് ശേഷം മദ്യവില്‍പ്പന ഇനിയുണ്ടാകില്ല. ഇക്കാര്യം നിരീക്ഷിക്കുന്നതിന് സിസിടിവികള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. എല്ലാ ആശുപത്രികളിലും ലഹരി വിമുക്ത കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇനി പുതിയ മദ്യശാലകള്‍ക്ക് അനുമതി നല്‍കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

English summary
Andhra Govt will ban Liquor; First Phase to Take over Liquor Shops from October 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X