കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ജഗന്‍ റെഡ്ഡി; ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍, പിന്തുണച്ച് ബിജെപി

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ വന്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെല്ലാം പൊളിച്ചെഴുതുകയാണ് ജഗന്‍ റെഡ്ഡി. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തിവച്ചതും പൊളിച്ചുമാറ്റിയതും നായിഡുവിനെ മാത്രം ലക്ഷ്യമിട്ടാണെന്ന ആരോപണം നിലവിലുണ്ട്.

അതിനിടെയാണ് പുതിയ തലസ്ഥാനവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നത്. നായിഡു നേരത്തെ പദ്ധതിയിട്ട അമരാവതി തലസ്ഥാന നഗരിയാക്കാന്‍ ജഗന്‍ മോഹന് താല്‍പ്പര്യമില്ല. അദ്ദേഹം മറ്റേതെങ്കിലും നഗരം തലസ്ഥാനമാക്കി പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത്, ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍ വരാന്‍ പോകുന്നു എന്നതാണ്. ഇക്കാര്യം യാഥാര്‍ഥ്യമായാല്‍ നാല് തലസ്ഥാനങ്ങളുള്ള ഏക സംസ്ഥാനമായി ആന്ധ്രമാറും. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ആന്ധ്രയുടെ വിഭജന വേള

ആന്ധ്രയുടെ വിഭജന വേള

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകളിലാണ് ആന്ധ്ര പ്രദേശ് വിഭജിച്ചതും തെലങ്കാന സംസ്ഥാനം രൂപീകരിച്ചതും. വികസനം യാഥാര്‍ഥ്യമാകാന്‍ തെലങ്കാന സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ വിജയം കൂടിയായിരുന്നു ഇത്.

എന്തിനാണ് പുതിയ തലസ്ഥാനം

എന്തിനാണ് പുതിയ തലസ്ഥാനം

ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം ഹൈദരാബാദായിരുന്നു. വിഭജനം വന്നപ്പോള്‍ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. ആന്ധ്രയ്ക്ക് ഫലത്തില്‍ തലസ്ഥാന നഗരി ഇല്ലാത്ത സാഹചര്യം വന്നു. തുടര്‍ന്നാണ് പുതിയ തലസ്ഥാനം രൂപീകരിക്കാന്‍ നീക്കം തുടങ്ങിയത്.

 രാഷ്ട്രീയ മാറ്റം

രാഷ്ട്രീയ മാറ്റം

നിലവില്‍ ഹൈദരാബാദ് തന്നെയാണ് രണ്ടു സംസ്ഥാനങ്ങളുടെയും തലസ്ഥാനം. പത്ത് വര്‍ഷത്തേക്ക് ഇങ്ങനെ തുടരാമെന്നാണ് കരാര്‍. ഈ കാലയളവില്‍ ആന്ധ്രയ്ക്ക് പ്രത്യേക തലസ്ഥാനം രൂപീകരിക്കാമെന്നും പദ്ധതിയിട്ടു. എന്നാല്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ വീണു. എന്‍ഡിഎ അധികാരത്തില്‍ വന്നു.

നായിഡു മുന്നോട്ടുവച്ച ആവശ്യം

നായിഡു മുന്നോട്ടുവച്ച ആവശ്യം

വിഭജനത്തിന് ശേഷം വരുമാനമാര്‍ഗം കുറഞ്ഞുവെന്നാണ് പുതിയ ആന്ധ്രയുടെ പ്രഥമ മുഖ്യമന്ത്രി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ഉയര്‍ത്തിയ പ്രധാന ആരോപണം. ഇതിന് പകരമായി കേന്ദ്രസര്‍ക്കാര്‍ ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നായിരുന്നു ആവശ്യം.

മോദി സര്‍ക്കാര്‍ പരിഗണിച്ചില്ല

മോദി സര്‍ക്കാര്‍ പരിഗണിച്ചില്ല

ബിജെപിക്കൊപ്പം നിന്ന് ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടാമെന്ന് നായിഡു കരുതി. ഒന്നാം മോദി സര്‍ക്കാരിന് അദ്ദേഹം പിന്തുണ നല്‍കി. മൂന്ന് വര്‍ഷമായിട്ടും ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കിയില്ല. തുടര്‍ന്ന് നായിഡു ഉടക്കി പിരിയുകയായിരുന്നു.

 അമരാവതിയില്‍ 2000 ഏക്കര്‍

അമരാവതിയില്‍ 2000 ഏക്കര്‍

അമരാവതിയില്‍ 2000 ഏക്കര്‍ ഏറ്റെടുത്ത് തലസ്ഥാന നഗരി വികസിപ്പിക്കാം എന്നതായിരുന്നു നായിഡുവിന്റെ പദ്ധതി. ഇതിന് വേണ്ടി പ്രത്യേക വിദേശ വായ്പയും അദ്ദേഹം എടുത്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കുകയും ചെയ്തു. അതോടൊപ്പം തന്നെ വിവാദങ്ങളും തലപൊക്കി.

 ആന്ധ്രയിലും രാഷ്ട്രീയ മാറ്റം

ആന്ധ്രയിലും രാഷ്ട്രീയ മാറ്റം

നിര്‍ദിഷ്ട തലസ്ഥാന നഗരിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ ടിഡിപി നേതാക്കള്‍ വാങ്ങിക്കൂട്ടിയെന്ന് ആരോപണമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നായിഡുവിന്റെ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. പിന്നീടാണ് ജഗന്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയത്.

 നായിഡുവിനെതിരെ, ഒപ്പം ജനപ്രിയ പദ്ധതികളും

നായിഡുവിനെതിരെ, ഒപ്പം ജനപ്രിയ പദ്ധതികളും

ജഗന്‍ വന്ന ശേഷം ആദ്യം ചെയ്തത്് നായിഡു സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെല്ലാം നിര്‍ത്തിവെക്കുകയായിരുന്നു. ആശ വര്‍ക്കര്‍മാരുടെ ശമ്പളം കൂട്ടുകയും ചെയ്തു. ഇതോടെ ജനപ്രിയനായ മുഖ്യമന്ത്രി എന്ന പ്രതിഛായ സൃഷ്ടിക്കാന്‍ ജഗന് സാധിച്ചു.

വ്യാപക പൊളിച്ചുമാറ്റല്‍

വ്യാപക പൊളിച്ചുമാറ്റല്‍

നായിഡു സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പരിശോധിച്ചു. അനധികൃതമാണെന്ന് കണ്ട കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കി. മുഖ്യമന്ത്രിക്ക് വേണ്ടി നായിഡു നിര്‍മിച്ച പുതിയ മന്ദിരവും പൊളിച്ചുനീക്കയതില്‍പ്പെടും. ആന്ധ്രയിലെ ജോലിയില്‍ 75 ശതമാനം ആന്ധ്രക്കാര്‍ക്ക് സംവരണം ചെയ്ത ജഗന്റെ നടപടി യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയനാക്കി.

നാല് തലസ്ഥാനങ്ങള്‍

നാല് തലസ്ഥാനങ്ങള്‍

ഇപ്പോള്‍ പുതിയ പ്രഖ്യാപനത്തിനാണ് ജഗന്‍ റെഡ്ഡി ഒരുങ്ങുന്നത്. ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍ രൂപീകരിക്കാനാണ് ജഗന്‍ ആലോചിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് ഇതുസംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം അറിയിച്ചിട്ടുണ്ടെന്ന് ബിജെപി എംപി ടിജി വെങ്കിടേഷ് പറഞ്ഞു.

 ഇതാണ് നാല് കേന്ദ്രങ്ങള്‍

ഇതാണ് നാല് കേന്ദ്രങ്ങള്‍

വിസിയനഗരം, കാകിനാഡ, ഗുണ്ടൂര്‍, കഡപ്പ എന്നീ ജില്ലകള്‍ തലസ്ഥാനങ്ങളായി പ്രഖ്യാപിക്കാനാണ് നീക്കം. വികസനം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അമരാവതിയെ സ്വതന്ത്രമേഖലയായി നിലനിര്‍ത്താനാണ് സാധ്യത.

 ബിജെപി പരസ്യപ്പെടുത്തിയതും വിവാദം

ബിജെപി പരസ്യപ്പെടുത്തിയതും വിവാദം

ഐടി കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വന്‍കിട ആവശ്യങ്ങള്‍ക്ക് വേണ്ടി അമരാവതിയിലെ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി മാറ്റിയെടുക്കണം എന്നാണ് ഒരു നിര്‍ദേശം. ഇതിനോട് ബിജെപിയും യോജിക്കുന്നുണ്ട്. ജഗന്റെ നീക്കങ്ങള്‍ ബിജെപി പരസ്യപ്പെടുത്തിയതും വിവാദമായിട്ടുണ്ട്.

അമിത് ഷായുടെ പ്രഥമ നീക്കം പാളി; മമത, കെസിആര്‍, ഫഡ്‌നാവിസ് എത്തിയില്ല, മുഖ്യചര്‍ച്ച ഗാഡ്ചിറോളിഅമിത് ഷായുടെ പ്രഥമ നീക്കം പാളി; മമത, കെസിആര്‍, ഫഡ്‌നാവിസ് എത്തിയില്ല, മുഖ്യചര്‍ച്ച ഗാഡ്ചിറോളി

അമേരിക്കയെ അമ്പരപ്പിച്ച് ഇറാന്‍; ലോക നേതാക്കള്‍ക്കിടയില്‍ ഇറാന്‍ മന്ത്രിയും, മോദി വന്നതിന് പിന്നാലെഅമേരിക്കയെ അമ്പരപ്പിച്ച് ഇറാന്‍; ലോക നേതാക്കള്‍ക്കിടയില്‍ ഇറാന്‍ മന്ത്രിയും, മോദി വന്നതിന് പിന്നാലെ

English summary
Andhra likely to Have four Capitals Instead of Amaravati- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X