ആന്ധ്രാ പ്രദേശ് മന്ത്രിയുടെ മകന്‍ പീഡനകേസില്‍ കീഴടങ്ങി
ഹൈദരാബാദ്: ആന്ധ്രാ പ്രദേശ് സാമൂഹ്യ പട്ടിക വികസന മന്ത്രി റവേല കിഷോര്‍ ബാബുവിന്റെ മകന്‍ പീഡനക്കേസില്‍ പോലീസിനു കീഴടങ്ങി. റവേല സുശീലാണ് ഹൈദരാബാദ് പോലീസില്‍ ഞായറാഴ്ച കീഴടങ്ങി.
ജാമ്യം കിട്ടാത്തതിനാല്‍ അദ്ദേഹത്തിന്റെ അഭിഭാഷകനുമായി ബന്‍ജാരാ ഹില്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സുശീലിന്റെ ഡ്രൈവര്‍ എം ഏലിയാസ് അപ്പാ റാവുവിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച റോഡിലൂടെ നടക്കുകയായിരുന്ന അധ്യാപികയെ സുശീലും ഡ്രൈവറും കൂടെ കൈയില്‍ പിടിച്ച് വലിക്കുകയായിരുന്നു.

എന്നാല്‍ പരാതി കൊടുത്തിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ലെന്ന് പറഞ്ഞ് പരാതിക്കാരി പ്രതിഷേധം അറിയിച്ചിരുന്നു. ചില ടിവി ചാനലുകള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ താന്‍ റോഡില്‍ ഒരു നായകുട്ടിയെ കണ്ടതിനാല്‍ അതിനെ എടുക്കാന്‍ കാറില്‍ നിന്നും ഇറങ്ങുകയായിരുന്നു. നായകുട്ടിയെ എടുത്ത ഉടനെ ഒരു കാരണവുമില്ലാതെ സ്ത്രീ പ്രകോപിതയാകുകയുമായിരുനെന്ന് സുശീല്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. പരാതി രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സുശീലിന്റെ കാര്‍ സ്ത്രീയുടെ അടുത്ത് എത്തുമ്പോള്‍ വേഗത കുറയുന്നതും സ്ത്രീ പേടിച്ച് നടത്തത്തിന്റെ വേഗത കൂട്ടുന്നതുമായ സിസിടിവി ഫൂട്ടേജ് ചില വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.












Click it and Unblock the Notifications