മകന്റെ സ്വഭാവം മോശം, അമ്മായിമാരെ പീഡിപ്പിക്കാൻ ശ്രമിച്ചു; വെട്ടിക്കൊലപ്പെടുത്തി അമ്മ
ഡൽഹി: അന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ അമ്മ മകനെ കൊലപ്പെടുത്തി. മകന്റെ മോശം പെരുമാറ്റത്തിൽ മനംനൊന്താണ് ബന്ധുക്കളുടെ സഹായത്തോടെ മകനെ 57കാരിയായ അമ്മ കൊലപ്പെടുത്തിയത്. മൃതദേഹം അഞ്ച് കഷണങ്ങളാക്കിയെന്നും പോലീസ് പറഞ്ഞു. ഫെബ്രുവരി 12 ന് ആണ് കെ ലക്ഷ്മി ദേവി മകൻ ക്ലീനറായ കെ ശ്യാം പ്രസാദിനെ ( 35 ) കൊലപ്പെടുത്തിയത് എന്നാണ് പ്രകാശം പോലീസ് സൂപ്രണ്ട് എ ആർ ദാമോദർ പറഞ്ഞത്. പ്രസാദിനെ കൊല്ലാൻ ലക്ഷ്മി ദേവിയുടെ ബന്ധുക്കളാണ് സഹായിച്ചത്.
" തന്റെ മകന്റെ വികൃതവും അസഭ്യവുമായ പെരുമാറ്റം സഹിക്കാൻ വയ്യാതെയാണ് ലക്ഷ്മി ദേവി അവനെ കൊന്നത്." ദാമോദർ പറഞ്ഞു. പ്രസാദ് ബാംഗ്ലൂർ, ഖമ്മം, ഹൈദരാബാദ് എന്നിവിടങ്ങളിലെ തന്റെ അമ്മായിമാരോടും മറ്റ് ബന്ധുക്കളോടും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

അവിവാഹിതനായ പ്രസാദ് ഹൈദരാബാദിലും നരസറപേട്ടിലും തന്റെ അമ്മയുടെ സഹോദരിമാരെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. കോടാലിയോ മൂർച്ചയുള്ള ആയുധമോ ഉപയോഗിച്ചാണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ചാക്കുകളിലാക്കി കുമ്പം ഗ്രാമത്തിലെ നകലഗണ്ടി കനാലിൽ തള്ളുകയായിരുന്നു. ഇപ്പോൾ ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ ബി എൻ എസ് 103 ( 1) 238 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.












Click it and Unblock the Notifications