കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ലക്ഷം ശമ്പളമുള്ള ഉദ്യോഗസ്ഥന് 60 കോടിയുടെ സ്വത്ത്; ഞെട്ടിയത് റെയ്ഡിനെത്തിയവര്‍

  • By Lekhaka
Google Oneindia Malayalam News

വിശാഖപട്ടണം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് ഒരു സേവനമാണ്. പക്ഷെ ചിലര്‍ക്ക് ഇത് ഒരു എടിഎം മെഷീനാണ്. ആവശ്യത്തിന് പണം ഉണ്ടാക്കാനുള്ള ഒരു വേദി. ഒരു ലക്ഷം രൂപ മാസശമ്പളമുള്ള ആന്ധ്രപ്രദേശിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സമ്പാദ്യം കണ്ട് പോലീസുകാര്‍ പോലും ഞെട്ടിയെന്നതാണ് വസ്തുത. അനധികൃതമായി വാങ്ങിക്കൂട്ടിയ ഭൂമിയും, പണവും, മറ്റ് വസ്തുക്കള്‍ക്കും 60 കോടിയുടെ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്.

വിശാഖപട്ടണം അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പശുപതി പ്രദീപ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലും അയല്‍സംസ്ഥാനമായ തെലങ്കാനയിലും 12 ഇടങ്ങളിലാണ് അഴിമതി വിരുദ്ധ ബ്യൂറോ റെയ്ഡ് നടത്തിയത്. 1984-ല്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറായി ജോലിക്ക് കയറിയ ഇയാള്‍ക്ക് അന്ന് ശമ്പളം 1300 രൂപയായിരുന്നു. അഞ്ച് റെസിഡന്‍ഷ്യന്‍ പ്ലോട്ടുകള്‍, നാല് ഫ്‌ളാറ്റ്, 9.20 ഏക്കര്‍ കൃഷി ഭൂമി എന്നിവയാണ് റെയ്ഡില്‍ കണ്ടെത്തിയത്.

income

കണ്ണൂരില്‍ ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു; സിപിഎമ്മിലെത്തിയത് 2395 പേര്‍
കുമാറിന് പുറമെ പിതാവ്, ഭാര്യ, മകന്‍, ഭാര്യാസഹോദരന്‍, പിതൃസഹോദരന്‍ എന്നിവരുടെ പേരിലാണ് സ്വത്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2.7 കിലോ സ്വര്‍ണ്ണവും, 12.5 കിലോ വെള്ളിയും, രണ്ട് പ്ലാറ്റിനം മോതിരങ്ങളും, കാര്‍, ടുവീലര്‍, 35 ലക്ഷം രൂപ, 21 ലക്ഷത്തിന്റെ ഗൃഹോപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.

വീട്ടിലെ വെള്ളം കുടിക്കുന്ന ഗ്ലാസും, അലമാരയുടെ കീചെയിനും വരെ വെള്ളിയില്‍ തീര്‍ത്തവയായിരുന്നു. പൂര്‍വ്വിക സ്വത്ത് ഇല്ലാത്ത ഇയാള്‍ക്ക് 1 ലക്ഷം രൂപ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ഇത്രയും സമ്പത്ത് എങ്ങിനെ ഉണ്ടാക്കിയെന്നാണ് ഇപ്പോള്‍ അഴിമതി വിരുദ്ധ വകുപ്പ് അന്വേഷിക്കുന്നത്.

English summary
Andhra official’s salary Rs 1L, raid finds assets worth Rs 60 cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X