Get Updates
Get notified of breaking news, exclusive insights, and must-see stories!

അവതാര്‍ 2 കാണുന്നതിനിടെ ഹൃദയാഘാതം; സിനിമാപ്രേമി തിയേറ്ററിനുള്ളില്‍ കുഴഞ്ഞ് വീണ് മരിച്ചു

ഹൈദരാബാദ്: ലോക സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന അവതാര്‍ 2 കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. ജയിംസ് കാമറൂണ്‍ എന്ന വിഖ്യാത ചലച്ചിത്രകാരന്റെ ദൃശ്യവിസ്മയമായ അവതാര്‍ ഇറങ്ങി 12 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അവതാര്‍ 2 റിലീസ് ആയിരിക്കുന്നത്.

അതേസമയം സിനിമയുടെ ആഘോഷത്തിമിര്‍പ്പിനിടയില്‍ അവതാര്‍ 2 കാണുന്നതിനിടെ ഒരു സിനിമാ പ്രേമി മരിച്ചത് നോവായി. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദപുരം നഗരത്തിലെ തിയേറ്ററില്‍ ഇരുന്ന് അവതാര്‍ 2 കാണുന്നതിനിടെ ആണ് ഒരാള്‍ ഹൃദായാഘാതം വന്ന് മരിച്ചത്.

1

ലക്ഷ്മിറെഡ്ഡി ശ്രീനു എന്നയാളാണ് തിയേറ്ററിനുള്ളില്‍ കുഴഞ്ഞ് വീണ് മരിച്ചത്. അവതാര്‍ 2 കാണാന്‍ സഹോദരന്‍ രാജുവിനൊപ്പം പെദ്ദാപുരത്തെ ഒരു സിനിമാ തിയേറ്ററില്‍ എത്തിയതായിരുന്നു ലക്ഷ്മിറെഡ്ഡി ശ്രീനു. സിനിമ കാണുന്നതിനിടെ തളര്‍ച്ച അനുഭവപ്പെട്ട ശ്രീനു കുഴഞ്ഞുവീഴുകയായിരുന്നു.

2

സഹോദരന്‍ രാജു ഉടന്‍ തന്നെ ലക്ഷ്മിറെഡ്ഡി ശ്രീനുവിനെ പെദ്ദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ലക്ഷ്മിറെഡ്ഡി ശ്രീനുവിന് ഒരു മകളും ഒരു മകനുമുണ്ട്.

3

2010 ല്‍ പുറത്തിറങ്ങിയ 'അവതാര്‍' സിനിമയുടെ ആദ്യ ഭാഗം കാണുന്നതിനിടെ തായ്വാനില്‍ 42 കാരനായ ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളായിരുന്നു അന്ന് മരിച്ചത്. സിനിമ കാണുമ്പോഴത്തെ അമിത ആവേശമാണ് അദ്ദേഹത്തിന് വിനയായത് എന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

4

അതേസമയം റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് തന്നെ 41 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് അവതാര്‍ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര ടിക്കറ്റ് വില്‍പ്പനയില്‍ ചിത്രം 50.4 ദശലക്ഷം ഡോളര്‍ നേടിയതായി ഡിസ്‌നി പറഞ്ഞു.

5

ഇന്ത്യയില്‍ 3800 സ്‌ക്രീനുകളിലായി 14,000 ഷോയാണ് ഒരു ദിവസമുള്ളത്. അവതാര്‍ 2 റിലീസ് ചെയ്യും മുന്‍പ് തന്നെ ബുക്ക് മൈ ഷോ വഴി 20 കോടിയുടെ പ്രീ ബുക്കിങ് നേടിയിരുന്നു. അവതാര്‍ ആദ്യഭാഗം നേടിയത് 2.91 ബില്യന്‍ ഡോളറിന്റെ ആഗോള കളക്ഷന്‍ ആയിരുന്നു. 2000 കോടി രൂപയോളം ചെലവിട്ടാണ് രണ്ടാം ഭാഗം നിര്‍മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+