Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രപ്രദേശ് ഫലം 2024: അടിച്ചുകയറി ടിഡിപി, ജഗന്റെ കോട്ടകള്‍ തകരുന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപി സഖ്യത്തിന് മേല്‍ക്കൈ. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ആകെയുള്ള 175 സീറ്റുകളില്‍ 74 സീറ്റില്‍ ടി ഡി പിയും 11 സീറ്റില്‍ ജനസേവ പാര്‍ട്ടിയും മൂന്ന് സീറ്റില്‍ ബി ജെ പിയുമാണ് ലീഡ് ചെയ്യുന്നത്. ഈ മൂന്ന് കക്ഷികളും സഖ്യത്തിലാണ് സംസ്ഥാനത്ത് മത്സരിച്ചത്. അതേസമയം ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

നിലവില്‍ 12 സീറ്റില്‍ മാത്രമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലീഡുള്ളത്. കോണ്‍ഗ്രസിന് ഇതുവരെ ഒരിടത്തും ലീഡ് നേടാനായിട്ടില്ല. അതേസമയം സംസ്ഥാനത്ത് ആകെയുള്ള 25 ലോക്സഭാ സീറ്റുകളില്‍ ടിഡിപി 13ലും ജനസേന നാലിലും വൈഎസ്ആര്‍സിപി രണ്ട് ലോക്സഭാ സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

Andhra Pradesh Assembly result

പുലിവെണ്ടുല നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ ടിഡിപിയുടെ രവിയെക്കാള്‍ 1,888 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. രാജമഹേന്ദ്രവാരം ലോക്സഭാ സീറ്റില്‍ വൈഎസ്ആര്‍സിപിയുടെ ജി ശ്രീനിവാസിനെക്കാള്‍ 22,010 വോട്ടുകള്‍ക്ക് ബിജെപി അധ്യക്ഷ ഡി പുരന്ദേശ്വരി ലീഡ് ചെയ്യുന്നു. മംഗളഗിരി അസംബ്ലി സീറ്റില്‍ ടിഡിപി നേതാവ് നാരാ ലോകേഷ് വൈഎസ്ആര്‍സിപിയുടെ എം ലാവണ്യയെക്കാള്‍ 4000 വോട്ടുകള്‍ക്ക് മുന്നിലാണ്.

തുടര്‍ഭരണം തേടി വൈഎസ്ആര്‍സിപി 175 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ടിഡിപി 144 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാര്‍ട്ടി (ജെഎസ്പി) 21 സീറ്റുകളിലും ബിജെപി 10 സീറ്റുകളിലും മത്സരിച്ചു. 2019 ല്‍ 22 ലോക്സഭാ സീറ്റുകളും 153 നിയമസഭാ സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ടിഡിപി 2019 തിരഞ്ഞെടുപ്പില്‍ 3 ലോക്സഭാ സീറ്റുകളും 23 നിയമസഭാ സീറ്റുകളുമാണ് നേടിയത്.

മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി (വൈഎസ്ആര്‍സിപി), ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു, ജെഎസ്പിയുടെ പവന്‍ കല്യാണ്‍ എന്നിവരാണ് സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മെയ് 13നാണ് ആന്ധ്രാപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. ജൂണ്‍ ഒന്നിന് പുറത്ത് വന്ന എക്‌സിറ്റ് പോളുകളില്‍ ടിഡിപിക്കായിരുന്നു നേരിയ മേല്‍ക്കൈ.

ചില ഏജന്‍സികള്‍ എന്‍ഡിഎ വിജയിക്കുമെന്ന് പ്രവചിച്ചപ്പോള്‍ മറ്റു ചിലര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചച്ചത്. 175 അംഗ നിയമസഭയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍സിപി 94-104 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നായിരുന്നു ആരാ പോള്‍ സ്ട്രാറ്റജീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രവചിച്ചത്. ടിഡിപി-ജനസേന-ബിജെപി സഖ്യത്തിന് 71-81 സീറ്റുകളായിരുന്നു പ്രവചനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+