ഞെട്ടിക്കുന്ന വാർത്ത... 17 വയസ്സുള്ള സഹോദരിയെ സഹോദരൻ സെക്സ് റാക്കറ്റിന് വിറ്റു, 27,000 രൂപയ്ക്ക്
വിജയവാഡ: മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ആന്ധ്ര പ്രദേശില്‍ നിന്ന് പുറത്ത് വരുന്നത്. വെറും 17 വയസ്സ് മാത്രം പ്രായമുള്ള അനിയത്തിയെ ഒരാള്‍ സെക്സ് റാക്കറ്റിന് വിറ്റു എന്നതാണ് ആ വാര്‍ത്ത. പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ രക്ഷിച്ചു എന്നതാണ് ഇതില്‍ ആശ്വാസം പകരുന്ന വാര്‍ത്ത.
ആന്ധ്ര പ്രദേശിലെ വിജയവാഡയില്‍ നിന്നാണ് ഇങ്ങനെ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ സഹോദരനും ഭാര്യയും ചേര്‍ന്നാണ് 27,000 രൂപയ്ക്ക് ഒരു സെക്സ് റാക്കറ്റിന് വിറ്റത് എന്നാണ് പുറത്ത് വരുന്ന വിവരം. സെക്സ് റാക്കറ്റിലെ ഒരാള്‍ പിടിയിലായിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്...

അര്‍ദ്ധ സഹോദരന്
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞുതാമസിക്കുകയാണ്. ഇവര്‍ക്കിടയില്‍ പെട്ട പെണ്‍കുട്ടി പിതാവിന്റെ ആദ്യ ഭാര്യയിലുള്ള സഹോദരനൊപ്പം ആയിരുന്നു കഴിഞ്ഞിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ഈ സഹോദരനും ഭാര്യയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ സെക്സ് റാക്കറ്റിന് വിറ്റത്.

നെല്ലൂരില്‍ നിന്ന് സിങ്കരായകോണ്ടയിലേക്ക്
നെല്ലൂരിലായിരുന്നു അര്‍ദ്ധ സഹോദരന്റെ വീട്. അവിടെ നിന്നാണ് സഹോദരനും ഭാര്യയും ചേര്‍ന്ന് പെണ്‍കുട്ടിയെ സിങ്കരായകോണ്ടയിലെ ഒരു വീട്ടില്‍ എത്തിച്ചത്. ജൂലായ് 12 ന് ആയിരുന്നു ഇത് എന്നാണ് പോലീസ് നല്കുന്ന വിവരം.
Recommended Video

പെണ്‍കുട്ടിയുടെ ധീരത രക്ഷിച്ചു
സിങ്കരായകോണ്ടയിലെ വീട്ടില്‍ എത്തിച്ചതിന് ശേഷം സഹോദരനും ഭാര്യയും മടങ്ങി. ഇതോടെയാണ് താന്‍ ചതിക്കപ്പെട്ടുവെന്ന കാര്യം പെണ്‍കുട്ടിയ്ക്ക് ബോധ്യമായത്. അവിടെ നിന്ന് പോലീസ് കണ്ട്രോള് റൂം നമ്പര്‍ ആയ 100 ല്‍ വിളിച്ചാണ് പെണ്‍കുട്ടി വിവരങ്ങള്‍ അറിയിച്ചത്.

തക്കസമയത്തെ ഇടപെടല്‍
പെണ്‍കുട്ടിയില്‍ നിന്ന് വിവരം ലഭിച്ച പോലീസ് തക്കസമയത്ത് തന്നെ ഇടപെട്ടു. പെണ്‍കുട്ടി വിളിച്ച ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്ത് സ്ഥലം കണ്ടുപിടിച്ചു. പോലീസ് എത്തിയപ്പോള്‍ വീട്ടില്‍ പെണ്‍കുട്ടിയെ കൂടാതെ വീട്ടുടമ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അവര്‍ എവിടെ?
പെണ്‍കുട്ടിയുടെ വിലയായി പെണ്‍വാണിഭ സംഘം നല്‍കിയത് 27,000 രൂപയാണ് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, പെണ്‍കുട്ടിയുടെ അര്‍ദ്ധ സഹോദരനേയും ഭാര്യയേയും പിടികൂടാന്‍ ആന്ധ്ര പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

പെണ്‍കുട്ടിയുടെ പ്രായം എത്ര
പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളും ഇതിനിടെ മാധ്യമ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയ്ക്ക് 13 വയസ്സാണ് പ്രായം എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നും അവര്‍ അറസ്റ്റിലായതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications