
തിരുപ്പതിക്ക് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞു; 7 പേർ മരിച്ചു; 45 പേർക്ക് പരിക്ക്
ബെംഗ്ലൂരു: തിരുപ്പതിക്ക് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന 7 പേർ മരിച്ചു. തിരുപ്പതിക്ക് അടുത്ത് ചിറ്റൂരിലാണ് അപകടം നടന്നത്. തീർത്ഥാടകർ അടക്കം ഏഴ് പേരാണ് മരണപ്പെട്ടത്. ആന്ധ്രാ സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ബസ് ഒരു കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ 45 പേർക്ക് പരിക്കേറ്റു എന്നാണ് വിവരം.
ചിറ്റൂര്‍ ജില്ലയിലെ ഭകരൺപേടിലാണ് അപകടം നടന്നത്. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട് പോയതാണ് കൊക്കയിലേയ്ക്ക് മറിയാൻ കാരണം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി തിരുപ്പതി പോലീസ് സൂപ്രണ്ട് പറഞ്ഞു. തിരുപ്പതിയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.