വോട്ടിന് പണം; ചന്ദ്രബാബു നായിഡു വിവാദത്തില്‍
ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു പുതിയ വിവാദക്കുരുക്കില്‍.
വോട്ടിന് കാശ് വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിനും പങ്കുള്ളതായി തെളിവ്. തെലുങ്കുദേശം പാര്‍ട്ടി ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് കോഴ വിവാദവുമായി ബന്ധപ്പെട്ട് നായിഡുവിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.

തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.ഡി.പി വോട്ടിനായി കോഴ നല്‍കിയ സംഭവുമായി ബന്ധപ്പെട്ട് നായിഡുവിന്റേതെന്ന് സംശയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ടി ന്യൂസ് ചാനലാണ് ശബ്ദരേഖ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്.
നേരത്തെ തെലങ്കാന ആഭ്യന്തര മന്ത്രി നയാനി നരസിംഹ റെഡി ചന്ദ്രബാബു നായിഡുവിന്റെ അറിവോടെയാണെന്ന് കോഴ നല്‍കാന്‍ ശ്രമിച്ചതെന്ന് ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ് പ്രാദേശിക ചാനല്‍ പുറത്തു വിട്ടിരിക്കുന്ന ശബ്ദരേഖ. എന്നാല്‍, ശബ്ദരേഖയിലുള്ളത് ചന്ദ്രബാബു നായിഡുവിന്റെ ശബ്ദമല്ലെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications