കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്റെ ആദ്യ വിദേശയാത്ര ഇസ്രായേലിലേക്ക്; പിന്നെ അമേരിക്കയിലേക്ക്, പ്രതിഷേധവുമായി ബിജെപി

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഇസ്രായേലിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയാണിത്. തീര്‍ഥാടനത്തിനാണ് എന്നാണ് വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ പണം ഇതിനുവേണ്ടി ചെലവഴിച്ചതിനെതിരെ ബിജെപി രംഗത്തെത്തി. ജഗന്റെ യാത്രയ്ക്ക് വേണ്ടി 22 ലക്ഷം രൂപയാണ് പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ചതെന്ന് ബിജെപി നേതാവ് ലങ്ക ദിനകര്‍ കുറ്റപ്പെടുത്തി.

Ys

നാല് ദിവസത്തെ യാത്രയാണ് ജഗന്‍ പദ്ധതിയിട്ടത്. സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പണം ചെലവഴിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ജൂലൈ 26ന് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. വ്യക്തിപരമായ യാത്രയാണിതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി യാത്രയ്ക്ക് ലഭിച്ചിട്ടുണ്ട്.

കശ്മീര്‍ മൂന്നായി വിഭജിക്കുമെന്ന് അഭ്യൂഹം; ഭക്ഷണം വാങ്ങിക്കൂട്ടി ജനം, ടൂറിസ്റ്റുകള്‍ 'രക്ഷപ്പെടുന്നുകശ്മീര്‍ മൂന്നായി വിഭജിക്കുമെന്ന് അഭ്യൂഹം; ഭക്ഷണം വാങ്ങിക്കൂട്ടി ജനം, ടൂറിസ്റ്റുകള്‍ 'രക്ഷപ്പെടുന്നു

എസ്പി ശിവരാജ് സെന്തില്‍ കുമാര്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പ് ഇസ്രായേലില്‍ പോയിരുന്നു. സുരക്ഷ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എ ജോഷിക്കും കേന്ദ്രസര്‍ക്കാര്‍ ഇസ്രായേല്‍ യാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ജറുസലേമിലെ ക്രൈസ്തവ വിശുദ്ധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജഗനും കുടുംബവും ഇസ്രായേലിലേക്ക് പോയത്. ഇസ്രായേല്‍ സന്ദര്‍ശന ശേഷം തിരിച്ചെത്തുന്ന ജഗന്‍ ഈ മാസം തന്നെ അമേരിക്കയിലേക്കും പോകും.

English summary
Andhra Pradesh Chief Minister Jagan Mohan Reddy leaving for Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X