ആന്ധ്രാ മുഖ്യമന്ത്രിയുടെ അമ്മാവനെ സിബിഐ അറസ്റ്റ് ചെയ്തു; അറസ്റ്റ് ജഗന്റെ പിതൃസഹോദരന്റെ കൊലക്കേസില്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍ വൈ എസ് ഭാസ്‌കര്‍ റെഡ്ഡി അറസ്റ്റില്‍. മുന്‍ എം പി വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ ആണ് വൈ എസ് ഭാസ്‌കര്‍ റെഡ്ഡിയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. അന്തരിച്ച ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനായിരുന്നു വിവേകാനന്ദ റെഡ്ഡി.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ്, 2019 മാര്‍ച്ച് 15 ന് രാത്രിയില്‍, ഇപ്പോള്‍ അദ്ദേഹത്തിന്റെ അനന്തരവന്‍ പ്രതിനിധീകരിക്കുന്ന നിയോജകമണ്ഡലമായ പുലിവെണ്ടുലയിലെ വസതിയില്‍ വിവേകാനന്ദ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്ഥാന സി ഐ ഡിയുടെ പ്രത്യേക അന്വേഷണ സംഘമാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്.

പിന്നീട് 2020 ജൂലൈയില്‍ കേസ് സി ബി ഐക്ക് കൈമാറുകയായിരുന്നു. കടപ്പ ലോക്സഭാ എം പിയായ അവിനാഷ് റെഡ്ഡിക്ക് പകരം വിവേകാനന്ദ റെഡ്ഡി തനിക്കോ വൈ എസ് ശര്‍മിളക്കോ (മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി) വൈ എസ് വിജയമ്മക്കോ (ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മ) സീറ്റ് വേണം എന്ന് ആവശ്യപ്പെട്ടിരുന്നതായി സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നു.












Click it and Unblock the Notifications