ആന്ധ്രയില്‍ പിടിമുറുക്കാന്‍ ജഗന്റെ പുതിയ ടീം റെഡി; മന്ത്രിസഭയില്‍ 13 പുതുമുഖങ്ങള്‍, പുനഃസംഘടന പൂര്‍ത്തിയായി
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡി തിങ്കളാഴ്ച സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് ആദ്യത്തെ മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ 13 പുതുമുഖങ്ങളെയും തന്റെ ആദ്യ ടീമില്‍ നിന്ന് 11 പേരെ വീണ്ടും ഉള്‍പ്പെടുത്തുകയും ചെയ്താണ് ജഗന് പുതിയ മന്ത്രിസഭ രീപീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കാലാവധിയുടെ പകുതിയില്‍ എത്തിനില്‍ക്കുമ്പോഴാണ് വൈ എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ നിര്‍ണായക നീക്കം നടത്തിയത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നും സൂചനയുണ്ട്.

തലസ്ഥാന നഗരമായ അമരാവതിയിലെ സെക്രട്ടേറിയറ്റിന് സമീപം നടന്ന പൊതുചടങ്ങില്‍ ഗവര്‍ണര്‍ ബിശ്വ ഭൂഷണ് ഹരിചന്ദന് 25 കാബിനറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന നിയമസഭാംഗമായ ധര്‍മ്മന പ്രസാദ റാവുവിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹമാണ് പുതിയ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രി. അതേസമയം, ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്ന് ആരെയും മന്ത്രിസഭയില്‍ എടുത്തില്ല.

പുതിയ ക്യാബിനെറ്റ് ജാതി, സാമുദായിക അടിസ്ഥാനത്തില്‍ മാത്രമാണ് രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ രണ്ടുപേര്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും അഞ്ചുപേര്‍ പട്ടികജാതിക്കാരും ഒരാള്‍ പട്ടികവര്‍ഗക്കാരുമാണ്. റെഡ്ഡി, കാപ്പു വിഭാഗങ്ങളില്‍ നിന്ന് നാലുപേരെ വീതവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാബിനറ്റില്‍ നാല് വനിതാ അംഗങ്ങളാണുള്ളത്, ഒരാള്‍ ആദ്യത്തെ മന്ത്രിസഭയില്‍ അംഗമാണ്.

മുന്‍ മന്ത്രിസഭയില്‍ ഓരോ പ്രതിനിധി വീതം ഉണ്ടായിരുന്ന കമ്മ, ക്ഷത്രിയ, വൈശ്യ സമുദായങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും പുറത്തായി. ബ്രാഹ്മണ സമുദായത്തില്‍ നിന്നും ആരും മന്ത്രിസഭയിലേക്കില്ല. സംസ്ഥാനത്തെ ആകെയുള്ള 26 ജില്ലകളില്‍ ഏഴെണ്ണത്തിലുള്ളവര്ക്ക് മന്ത്രിസഭയിലേക്ക് പ്രാതിനിഥ്യം ലഭിച്ചില്ല. ബി സി, എസ് സി, എസ് ടി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 70 ശതമാനം പ്രാതിനിധ്യമുള്ള സോഷ്യല്‍ ക്യാബിനറ്റ് എന്നാണ് ഭരണകക്ഷിയായ വൈ എസ് ആര് കോണ്‍ഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്.

2019 ജൂണില്‍ തന്റെ ആദ്യ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍, രണ്ടര വര്‍ഷത്തിനുശേഷം നവീകരണം നടത്തുമെന്നും 90 ശതമാനം പുതുമുഖങ്ങളെ കൊണ്ടുവരുമെന്നും 10 ശതമാനം മാത്രം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പുനസംഘടന നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരായിരുന്ന അംസാത് ബാഷ ഷെയ്ക് ബേപ്പാരി, കെ നാരായണ സ്വാമി എന്നിവരെ വീണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോട്സ സത്യനാരായണ, പിആര്‍സി റെഡ്ഡി, പി വിശ്വരൂപ്, എ സുരേഷ്, ബുഗ്ഗന രാജേന്ദ്രനാഥ് തുടങ്ങിയ മുതിര്‍ന്നവരും പതുമുഖങ്ങളുടെ പട്ടികയില്‍ ഇടം നേടി. എസ് അപ്പല രാജു, സി എച്ച് വേണുഗോപാല കൃഷ്ണ, ജി ജയറാം, ടി വനിതാ എന്നിവര്‍ക്ക് ജാതി കണക്കുകൂട്ടലുകള്‍ കാരണം രണ്ടാമതൊരു അവസരം ലഭിച്ചു. ചലച്ചിത്രതാരം ആര് കെ റോജ ഒടുവില്‍ മന്ത്രിസഭയില്‍ ഇടം നേടിയിട്ടുണ്ട്.

ഗുഡിവാഡ അമര്‍നാഥ്, പി രാജണ്ണ ഡോറ, ബി മുത്യാല നായിഡു, ദാദിസെട്ടി രാമലിംഗേശ്വര റാവു, കെ വി നാഗേശ്വര റാവു, കെ സത്യനാരായണ, ജെ രമേഷ്, വി രജനി, എം നാഗാര്‍ജുന, കെ ഗോവര്ദ്ധന് റെഡ്ഡി, ഉഷ ശ്രീചരണ്‍ എന്നിവരാണ് പുതിയ മന്ത്രിമാര്‍. 2024 ലെ തന്റെ പദ്ധതിയുടെ ഭാഗമായി ഒരു പുതിയ മന്ത്രിസഭ ടീമിനെ തിരഞ്ഞെടുക്കുമെന്ന് റെഡ്ഡി പറഞ്ഞിരുന്നു. തന്നോടൊപ്പമുള്ള എല്ലാവര്ക്കും അവസരം നല്‍കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട് . നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലക്ഷ്യമാക്കിയാണ് ജഗന് മോഹന്‍ റെഡിയുടെ പദ്ധതികള്‍.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications