കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്ന് ആന്ധ്രാ കോണ്‍ഗ്രസ്

Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരം 92 ദിവസം പിന്നിടുകയാണ്. കേന്ദ്രം പാസാക്കിയ മൂന്ന് നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ പ്രക്ഷോഭം. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമാറിന്റെ വസതിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. അതേസമയം, സമരം അവസാനിപ്പിക്കുന്നതിന് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്താമെന്നാണ് കേന്ദ്ര കൃഷി മന്ത്രി വ്യക്തമാക്കിയിരുന്നത്.

farmer

എന്നാല്‍ ഇപ്പോഴിത കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആന്ധ്രയിലെ കോണ്‍ഗ്രസ് ഘടകം. ദില്ലിയിലെ നിരവധി അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയമില്ലെന്ന് ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കാര്‍ഷിക നിയമത്തെ തുടര്‍ന്ന് 200ഓളം ജീവനുകള്‍ നഷ്ടപ്പെട്ടെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

അതേസമയം, സമരത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കര്‍ഷക സമരം വ്യാപിപ്പിക്കാനാണ് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ നീക്കം. ഇപ്പോള്‍ തന്നെ ബിജെപി പതറി നില്‍ക്കുകയാണ്. പഞ്ചാബിലും ഹരിയാനയിലും അവര്‍ക്ക് വലിയ തിരിച്ചടി തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ അത് മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നത് വലിയ ആശങ്കയാണ് ബിജെപിക്കുണ്ടാക്കുന്നത്. വെറും രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമുള്ള സമരം എന്ന് പറഞ്ഞ് ബിജെപി കര്‍ഷകരെ തള്ളിയിരുന്നു. എന്നാല്‍ സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കുന്നത്.

ക്യൂട്ട് സുന്ദരി അനിഖയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Andhra Pradesh Congress says PM does not have time to meet protesting farmers on Delhi border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X