കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി; കരുക്കള്‍ നീക്കി കോണ്‍ഗ്രസ്, ആന്ധ്രയില്‍ നിന്ന് തെലങ്കാനയിലേക്ക് കത്ത്

Google Oneindia Malayalam News

ഹൈദരാബാദ്: നാല് ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നടത്തിയ അവലോകനത്തില്‍ കോണ്‍ഗ്രസിനും പ്രാദേശിക കക്ഷികള്‍ക്കും മുന്‍തൂക്കം ലഭിക്കുന്ന സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തെ കുറിച്ച് കോണ്‍ഗ്രസ് ചര്‍ച്ച വേഗത്തിലാക്കി. പ്രാദേശിക കക്ഷികളുടെ പിന്തുണ കോണ്‍ഗ്രസ് തേടുകയാണ്. ബിജെപിക്കൊപ്പം നില്‍ക്കാന്‍ സാധ്യതയുള്ള പാര്‍ട്ടികളെയും കോണ്‍ഗ്രസ് കാണുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവുവിന് കത്തയച്ചത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതിന് പിന്തുണയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. ഇതിന് ഉടക്കിട്ട് ചിലര്‍ രംഗത്തുവരികയും ചെയ്തിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

യുപിഎ സഖ്യത്തിന് പുറത്തുള്ളവര്‍

യുപിഎ സഖ്യത്തിന് പുറത്തുള്ളവര്‍

യുപിഎ സഖ്യത്തിന് പുറത്തുള്ള പ്രാദേശിക കക്ഷികളെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നത്. പലരെയും നേരില്‍ കണ്ടു. ചില നേതാക്കള്‍ക്ക് കത്തയക്കുന്നുണ്ട്. യുപിഎക്ക് പുറത്തുള്ള പ്രധാന പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ.

മുഖ്യപങ്കാളികളാകാന്‍ സാധ്യതയുള്ളവര്‍

മുഖ്യപങ്കാളികളാകാന്‍ സാധ്യതയുള്ളവര്‍

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ഉത്തര്‍ പ്രദേശിലെ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം, ഒഡീഷയിലെ ബിജെഡി എന്നീ പ്രാദേശിക കക്ഷികള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തില്‍ മുഖ്യ പങ്കാളികളാകുമെന്നാണ് വിലയിരുത്തല്‍.

രണ്ടു കക്ഷികളെ പ്രത്യേകം പരിഗണിക്കുന്നു

രണ്ടു കക്ഷികളെ പ്രത്യേകം പരിഗണിക്കുന്നു

എന്നാല്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നാല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സാധ്യതയുള്ള ചില പ്രാദേശിക കക്ഷികളെ കോണ്‍ഗ്രസ് പ്രത്യേകം പരിഗണിക്കുന്നുണ്ട്. ഒഡീഷയിലെ ബിജെഡിയും തെലങ്കാനയിലെ ടിആര്‍ആസും ഇതില്‍ പ്രധാനികളാണ്.

 കെസിആറിന് കത്തയച്ചു

കെസിആറിന് കത്തയച്ചു

ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിന് കോണ്‍ഗ്രസ് കത്തയച്ചു. ആന്ധ്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രഘുവീര റെഡ്ഡിയാണ് കത്തയച്ചത്. രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ആന്ധ്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയാണ്.

കത്തിലെ ഉള്ളടക്കം

കത്തിലെ ഉള്ളടക്കം

കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ വേണമെന്ന് രഘുവീര റെഡ്ഡി കത്തില്‍ ആവശ്യപ്പെട്ടു. അടുത്ത പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധി വരണം. അങ്ങനെ സംഭവിക്കുന്നത് ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും നേട്ടമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രത്യേക സംസ്ഥാന പദവി

പ്രത്യേക സംസ്ഥാന പദവി

ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്നാണ് സംസ്ഥാനത്തെ എല്ലാ പാര്‍ട്ടികളുടെയും ആവശ്യം. ഇതിന് തെലങ്കാന മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ആവശ്യത്തോടൊപ്പം നില്‍ക്കുന്ന ചന്ദ്രശേഖര റാവുവിന് രഘുവീര റെഡ്ഡി നന്ദി പറഞ്ഞു.

കോണ്‍ഗ്രസ് ചെയ്തത്

കോണ്‍ഗ്രസ് ചെയ്തത്

2014ല്‍ ആന്ധ്ര വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസാണ്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എന്നാല്‍ 2014ല്‍ ബിജെപി അധികാരത്തിലെത്തിയതോടെ തുടര്‍ചലനങ്ങള്‍ നിലച്ചു.

ബിജെപി വഞ്ചിച്ചു

ബിജെപി വഞ്ചിച്ചു

ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷം മോദി ഭരിച്ചിട്ടും വാഗ്ദാനം പാലിച്ചില്ല. ഇക്കാര്യം രഘുവീര റെഡ്ഡി കത്തില്‍ വിശദീകരിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആദ്യ ഫയല്‍ ആന്ധ്രയുടേത്

ആദ്യ ഫയല്‍ ആന്ധ്രയുടേത്

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം ഒപ്പുവയ്ക്കുന്ന ഫയല്‍ ആന്ധ്രയുടേതാകുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇത് ആന്ധ്രയിലെ എല്ലാ പാര്‍ട്ടികളിലും കോണ്‍ഗ്രസിനോട് അനുകൂല സമീപനമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും നേട്ടമാകുമെന്ന് ഇവര്‍ കരുതുന്നു.

എല്ലാവരുമായും ചര്‍ച്ച

എല്ലാവരുമായും ചര്‍ച്ച

ആന്ധ്ര ഭരണകക്ഷിയായ ടിഡിപി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി എന്നിവരുമായെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചു. ശേഷമാണ് ടിആര്‍എസിനോട് സഹകരണം തേടിയത്.

കെസിആറിന്റെ നിലപാട്

കെസിആറിന്റെ നിലപാട്

തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റിലും ടിആര്‍എസ്സിന് വന്‍ പ്രതീക്ഷയാണ്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി മൂന്നാം മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നാണ് കെസിആറിന്റെ നിലപാട്. എന്നാല്‍ ജനങ്ങളുടെ അഭിലാഷത്തിന് ഒപ്പം നില്‍ക്കണമെന്ന് രഘുവീര റെഡ്ഡി കെസിആറിനോട് ആവശ്യപ്പെട്ടു.

വിമതസ്വരം ഇങ്ങനെ

വിമതസ്വരം ഇങ്ങനെ

അതേസമയം, തെലങ്കാനയിലെ കോണ്‍ഗ്രസ് നേതൃത്വം രഘുവീര റെഡ്ഡിയുടെ നീക്കത്തെ വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ് കത്തിലുള്ളതെന്നും പാര്‍ട്ടിയുടെതല്ലെന്നും തെലങ്കാന കോണ്‍ഗ്രസ് ട്രഷറര്‍ ഗുഡുര്‍ നാരായണ റെഡ്ഡി പറഞ്ഞു.

രാജ്യത്തുടനീളമുള്ള നീക്കം

രാജ്യത്തുടനീളമുള്ള നീക്കം

ബിഹാര്‍, കര്‍ണാടകം, തമിഴ്‌നാട്, കേരളം, എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സഖ്യമുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രധാന ശക്തിയായി തനിച്ച് മല്‍സരിക്കുന്നു. യുപി, ദില്ലി, ബംഗാള്‍, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ പ്രാദേശിക കക്ഷികള്‍ മുന്നേറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നു. ഇവരെ അടുപ്പിക്കാനാണ് നീക്കങ്ങള്‍ നടത്തുന്നത്.

വാരണാസിയില്‍ മഹാസഖ്യത്തിന് ഞെട്ടല്‍; സ്ഥാനാര്‍ഥിയെ അയോഗ്യനാക്കി, ഇനി കോണ്‍ഗ്രസ് മാത്രംവാരണാസിയില്‍ മഹാസഖ്യത്തിന് ഞെട്ടല്‍; സ്ഥാനാര്‍ഥിയെ അയോഗ്യനാക്കി, ഇനി കോണ്‍ഗ്രസ് മാത്രം

English summary
Andhra Pradesh Congress Seeks KCR's Support to Rahul Gandhi as PM Candidate, Telangana Unit Disgruntled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X