ആന്ധ്രാ പ്രദേശിന് പുതിയ ഭൂപടം: നിലവില്‍ വന്നത് 13 ജില്ലകള്‍
അമരാവതി: ആന്ധ്രാപ്രദേശില്‍ 13 ജില്ലകള്‍കൂടി നിലവില്‍ വന്നു. ഇതോടെ സംസ്ഥാനത്തെ ആകെ ജില്ലകള്‍ 26 ആയി. ഈ തീരുമാനത്തോടെ സംസ്ഥാനത്തെ ഭരണവും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്താനാകുമെന്നാണ് സര്‍ക്കാരിന്റെ വാദം. വിര്‍ച്വല്‍ പരിപാടിയിലൂടെ ആയിരുന്നു മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചത്. പുരോഹിതര്‍ നിശ്ചയിച്ച സമയപ്രകാരമാണ് ചടങ്ങുകള്‍ നടന്നത്.
കൂടുതല്‍ ജില്ലകള്‍ നിലവില്‍ വരുന്നതോടെ വികേന്ദ്രീകരണത്തിലൂടെ എല്ലാ പ്രദേശങ്ങളുടെയും വികസനം ഉറപ്പുവരുത്താനാകുമെന്നും വികസനത്തിലേക്കുള്ള ചുടവുവയ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വില്ലേജ് സെക്രട്ടേറിയറ്റുകളും രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ഒന്നാണ് വികേന്ദ്രീകരണം.

തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ 25 ലോക്സഭാ മണ്ഡലങ്ങളിലും ഓരോ ജില്ലയാക്കുമെന്ന് റെഡ്ഡി വാഗ്ദാനം ചെയ്തിരുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലായിരുന്നു ഈ പ്രഖ്യാപനം ഉണ്ടായിരുന്നത്. അരക് ലോക്സഭ മണ്ഡലത്തെ രണ്ട് ജില്ലകളായാണ് വിഭജിച്ചിരിക്കുന്നത്. പിന്നാക്ക ആദിവാസി മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതിനാലാണ് ഈ തീരുമാനം. ആന്ധ്രാപ്രദേശില്‍ 13 ജില്ലകളാണ് ഉണ്ടായിരുന്നത്.
ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായെന്നും ജില്ല ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ഏപ്രില്‍ നാലിന് തന്നെ ചുമതലയേല്‍ക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള നാല് സബ്കമ്മറ്റികള്ക്കാണ് ജില്ലാ രൂപീകണവുമായി ബന്ധപ്പെട്ട ചുമതലകള്‍ നല്‍കിയിരിക്കുന്നത്. ഓരോ ജില്ലയെയും, അവിടെ എത്ര ഉദ്യോഗസ്ഥര്‍ വേണമെന്നതും സംബന്ധിച്ച് ഈ കമ്മിറ്റികളാണ് തീരുമാനം എടുക്കുക.
മന്യം, അല്ലൂരി സീതാരാമ രാജു, അനകപള്ളി, കാക്കിനട, കോന സീമ, എലുരു, എന്‍ടിആര്‍ ഡിസ്ട്രികിട്, ബപാട്ല, പല്‍നാട്, നന്ദ്യാല്‍, ശ്രീ സത്യസായി, അണ്ണാമയ്യ, ശ്രീബാലാജി എന്നിവയാണ് പുതിയതായി രൂപീകരിച്ച ജില്ലകള്‍. പുരോഗതികള്‍ വിലയിരുത്താനായി വിജയവാഡയില്‍ മുഖ്യമന്ത്രി വിശകലനയോഗം വിളിച്ചിരുന്നു.
തെലുഗു ഭാഷ സംസാരിക്കുന്ന അന്ന് നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ എന്നീ രണ്ട് പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്താണ് ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനം രൂപീകരിച്ചത്. 1956 നവംബര്‍ 1നാണ് സംസ്ഥാനം നിലവില്‍ വന്നത്. എന്നാല്‍ 2014ല്‍ ആന്ധ്രാപ്രദേശം സംസ്ഥാനം വീണ്ടും വിഭജിക്കുകയായിരുന്നു. ജൂണ്‍ രണ്ടിനാണ് 23 ജില്ലകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്തെ തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളാക്കി മാറ്റിയത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications