കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിൽ രഹിതരായ ബ്രാഹ്മണ യുവാക്കൾക്ക് സ്വിഫ്റ്റ് ഡിസയർ കാർ; ലോക്സഭ തിരഞ്ഞെടുപ്പിനുള്ള 'പണി' തുടങ്ങി!!

Google Oneindia Malayalam News

Recommended Video

cmsvideo
തൊഴിൽ രഹിതരായവർക്ക് സ്വിഫ്റ്റ് ഡിസയർ കാർ | Oneindia Malayalam

ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആന്ധ്രാപ്രദേശ് സർക്കകാരിന്റെ വൻ വാഗ്ദാനങ്ങൾ. 14 ലക്ഷം സ്മാർട്ടുകൾ വിതരണം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തെലുങ്കു ദേശം പാർട്ടി ഭരിക്കുന്ന ആന്ധ്രാപ്രദേശിൽ സർക്കാർ തൊവിൽ‍ രഹിതരായ ബ്രാഹ്മണ യുവാക്കൾക്ക് വേണ്ടി മറ്റൊരു പദ്ധതികൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

തൊഴില്‍രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സ്വിഫ്റ്റ് കാറുകൾ നൽകുന്ന പദ്ധതിയാണ് പുതുതായി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ പടിയായി 30 കാറുകള്‍ അമരാവതിയിലെ ടിഡിപി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ബ്രാഹ്മിൺ വെൽഫയർ കോർപ്പറേഷൻ

ബ്രാഹ്മിൺ വെൽഫയർ കോർപ്പറേഷൻ


ബ്രാഹ്മിൺ വെൽഫയർ കോർപ്പറേഷനാണ് സഹായവുമായി എത്തുന്നത്. കാർ ലഭിക്കുന്നയാൾ മൊത്തം വിലയുടെ പത്ത് ശതമാനം നൽകേണ്ടി വരും. ബാക്കി തുക ആന്ധ്രാപ്രദേശ് ബ്രാഹ്മിൺ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തവണകളായി തിരിച്ചടയ്ക്കാവുന്ന വായ്പ നല്‍കും. .ഒന്നരലക്ഷത്തോളം പേര്‍ ബ്രാഹ്മിണ്‍ വെല്‍ഫെയര്‍ കോര്‍പറേഷന്റെ ഗുണഭോക്താക്കളായിട്ടുണ്ടെന്നാണ് കണക്കുകൾ. ആദ്യ ഘട്ടത്തിൽ ആമ്പത് കാറുകളാണ് അനുവദിച്ചിട്ടുള്ളത്.

മോദി വരുദ്ധ വിശാല സഖ്യം

മോദി വരുദ്ധ വിശാല സഖ്യം


മോദി വരുദ്ധ വിശാല സഖ്യത്തിന് നേതൃത്വം വഹിക്കുന്ന വ്യക്തിയാണ് ചന്ദ്രബാബു നായിഡു. ബിജെപി വിരുദ്ധ വിശാലസഖ്യം എന്ന ആശയം കാര്യമായി മുന്നോട്ടു പോകാതിരുന്ന സമയത്തായിരുന്നു എൻഡിഎ വിട്ടു പുറത്തെത്തിയ ചന്ദ്രബാബു നായിഡു മുൻകൈയെടുത്ത് സഖ്യചർച്ചകൾ ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ പാർട്ടികളെ പ്രതിപക്ഷ മുന്നണിയുടെ ഭാഗമാക്കി 2019 ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്


ആന്ധ്രപ്രദേശിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വൻ വാഗ്ദാനങ്ങളുമായി ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ മുന്നോട്ട് വരുന്നത്. മോദിക്കെതിരെ രൂക്ഷ വിമർനങ്ങളുമായും പൊതു വേദിയിൽ ചന്ദ്രബാബു നായിഡു പ്രത്യക്ഷപ്പെടുന്നുണ്ട്. ആളുകളെ ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കുന്ന ബ്ലാക്ക്‌മെയ്‌ലറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നായിരുന്നു കഴിഞ്ഞ ദിവസം മോദിക്കെതിരെ ഉന്നയിച്ചത്.

മോദി ബ്ലാക്ക്മെയ്ലർ

മോദി ബ്ലാക്ക്മെയ്ലർ


ആന്ധ്രാപ്രദേശിന്റെ വളര്‍ച്ച തടയുകയെന്ന ലക്ഷ്യമിട്ട് മോദി ആന്ധ്രയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും നായിഡു പറഞ്ഞിരുന്നു. ‘ മോദി ഒരു ബ്ലാക്ക്‌മെയ്‌ലറാണ്. അദ്ദേഹം ഒരാളെ കേസില്‍ കുടുക്കുകയും അതില്‍ നിന്ന് കരകയറാന്‍ സഹായിക്കുകയും ചെയ്യും. പിന്നീട് ആ കേസിന്റെ പേരു പറഞ്ഞ് ആ വ്യക്തിയെ ബ്ലാക്ക്‌മെയില്‍ ചെയ്യും. എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാമർശം.

മോദി ഒന്നും ചെയ്തിട്ടില്ല

മോദി ഒന്നും ചെയ്തിട്ടില്ല


കഴിഞ്ഞ അഞ്ചുവര്‍ഷമായി മോദി ഒന്നും ചെയ്തിട്ടില്ല. അത് തുറന്നുകാട്ടപ്പെടുമെന്ന് പ്രധാനമന്ത്രിക്ക് ഭീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആളോഹരി വരുമാനത്തില്‍ തെലങ്കാന ഗുജറാത്തിനേക്കാള്‍ മുന്നിലാണ്. ഉടന്‍ ആന്ധ്രപ്രദേശും ഗുജറാത്തിനെ മറികടക്കും. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ജയിക്കാന്‍ ടണ്‍ കണക്കിന് പണവും മസില്‍ പവറും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കുകയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.

English summary
Apart from Chief Minister Chandrababu Naidu's plan to distribute smart phones, the government will also distribute Swift Dzire cars among unemployed Brahmin youth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X