കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവിച്ച് ഒരു മാസം തികഞ്ഞില്ല; പിഞ്ചോമനയെ പിടിച്ച് ജോലിക്കെത്തി, വൈറലായി ശ്രീജനയുടെ ചിത്രം

  • By Desk
Google Oneindia Malayalam News

വിശാഖപട്ടണം: രാജ്യനന്മ കരുതി ഒരുമിച്ച് നിന്ന് പ്രതിരോധം തീര്‍ക്കുകയാണ് ഇന്ത്യക്കാര്‍. കൈമെയ് മറന്ന് രാവും പകലും പ്രവര്‍ത്തിക്കുകയാണ്. വലിപ്പ ചെറുപ്പമില്ലാതെ ഉദ്യോഗസ്ഥര്‍ ഒന്നടങ്കം കര്‍മനിരതരാണിപ്പോള്‍. കമ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പെടെയുള്ള സംരഭങ്ങളില്‍ ജനപങ്കാളിത്തവും കുറവല്ല. അതിനിടെയാണ് ഒരു ഉദ്യോഗസ്ഥയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പ്രസവം കഴിഞ്ഞ് ഒരു മാസം തികയുന്നേയുള്ളൂ. കുഞ്ഞിനെ പിടിച്ച് അവര്‍ ജോലിക്കെത്തിയിരിക്കുന്നു. രാജ്യം പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ എനിക്ക് എങ്ങനെ വീട്ടിലിരിക്കാന്‍ പറ്റുമെന്നാണ് അവരുടെ ചോദ്യം. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ അഭിനന്ദനവുമായി എത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

കോര്‍പറേഷന്‍ കമ്മീഷണര്‍

കോര്‍പറേഷന്‍ കമ്മീഷണര്‍

ഗ്രേറ്റര്‍ വിശാഖപട്ടണം മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ ശ്രീജന ഗുമ്മല്ലയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കുഞ്ഞിനെ പിടിച്ച് ജോലിക്കെത്തിയതാണ് അവര്‍. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് രംഗത്തുവന്നു.

രാജ്യത്തിന്റെ പോരാളികള്‍

രാജ്യത്തിന്റെ പോരാളികള്‍

ഇത്തരം ഉദ്യോഗസ്ഥരാണ് രാജ്യത്തിന്റെ പോരാളികള്‍ എന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് പറഞ്ഞു. ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത പുലര്‍ത്തുക എന്നത് എല്ലാവര്‍ക്കും വേണ്ട ഗുണമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഐഎഎസ് ഓഫീസറുടെയും കുഞ്ഞിന്റെയും ചിത്രവും മന്ത്രി ട്വീറ്റ് ചെയ്തു.

പ്രസവാവധി റദ്ദാക്കി

പ്രസവാവധി റദ്ദാക്കി

ആന്ധ്രപ്രദേശില്‍ ചിലയിടങ്ങളില്‍ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിച്ച് ശ്രീജന ഐഎഎസ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ആറ് മാസത്തെ പ്രസവാവധി റദ്ദാക്കിയാണ് അവര്‍ ജോലിക്കെത്തിയിരിക്കുന്നത്.

അവര്‍ ചോദിക്കുന്നു

അവര്‍ ചോദിക്കുന്നു

2013 ബാച്ചിലെ ഐഎഎസ് ഓഫീസറാണ്് ശ്രീജന ഗുമ്മല്ല. ഈ സമയം എങ്ങനെ വീട്ടിലിരിക്കാന്‍ സാധിക്കുമെന്ന് അവര്‍ ചോദിക്കുന്നു. സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കഴിയും വിധം സഹായിക്കുകയാണ് തന്റെ ദൗത്യം. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ശ്രീജന ഐഎഎസ് പറഞ്ഞു.

ഇനിയും അടച്ചിട്ടാല്‍

ഇനിയും അടച്ചിട്ടാല്‍

ആന്ധ്രയില്‍ 427 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏഴ് പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഭാഗികമായ ലോക്ക് ഡൗണ്‍ തുടരുമെന്നാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞിട്ടുള്ളത്. സംസ്ഥാന വ്യാപകമായി ഇനിയും അടച്ചിട്ടാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും ജഗന്‍ അഭിപ്രായപ്പെട്ടു.

യുഎഇയില്‍ 33 ലക്ഷം ഇന്ത്യക്കാര്‍; കുവൈത്തിലും പ്രതിസന്ധി, ഏപ്രില്‍ 30 വരെ സമയം അനുവദിച്ചുയുഎഇയില്‍ 33 ലക്ഷം ഇന്ത്യക്കാര്‍; കുവൈത്തിലും പ്രതിസന്ധി, ഏപ്രില്‍ 30 വരെ സമയം അനുവദിച്ചു

യുഎസ് രഹസ്യം പുറത്ത്; ഒട്ടേറെ സൈനികര്‍ക്കും കൊറോണ, യുദ്ധക്കപ്പല്‍ ഒഴിപ്പിച്ചു, ക്യാപ്റ്റന്‍ ഔട്ട്യുഎസ് രഹസ്യം പുറത്ത്; ഒട്ടേറെ സൈനികര്‍ക്കും കൊറോണ, യുദ്ധക്കപ്പല്‍ ഒഴിപ്പിച്ചു, ക്യാപ്റ്റന്‍ ഔട്ട്

ഇന്ത്യ മതി എന്ന് അമേരിക്കക്കാര്‍; വിമാനം വന്നിട്ടും തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല, ഞങ്ങളില്ലേ...ഇന്ത്യ മതി എന്ന് അമേരിക്കക്കാര്‍; വിമാനം വന്നിട്ടും തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല, ഞങ്ങളില്ലേ...

English summary
Andhra Pradesh IAS Officer Back At Work with infant, Picture Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X