ആന്ധ്രാപ്രദേശ് വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 50 വയസായിരുന്നു.

വീട്ടില്‍ കുഴഞ്ഞുവീണ ശ്രീറെഡ്ഡിയെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രി വീട്ടില്‍ വച്ചാണ് കുഴഞ്ഞുവീണത്. രാവിലെ 07:45 ന് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. യാതൊരുവിധ പ്രതികരണവും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
10 ദിവസം ദുബായില്‍ ചെലവഴിച്ചതിന് ശേഷം മന്ത്രി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൈദരാബാദിലേക്ക് മടങ്ങിയത്, അവിടെ സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ആന്ധ്രാപ്രദേശ് വ്യവസായ വകുപ്പ് ദുബായ് എക്‌സ്‌പോയില്‍ ഒരു സ്റ്റാള്‍ സ്ഥാപിച്ചിരുന്നു.












Click it and Unblock the Notifications