ഐ ലവ് യു ഹുദ് ഹുദ് ,എഫ്ബിയില്‍ കമന്‍റിട്ടയാള്‍ അറസ്റ്റില്‍
വിശാഖപട്ടണം: ഹുദ് ഹുദ് ചുഴലിക്കാറ്റിനെ ഇഷ്ടപ്പെടുന്നുവെന്ന് ഫേസ് ബുക്കില്‍ കമന്റ് ചെയ്ത് രണ്ട് യുവാക്കള്‍ ആന്ധ്രപ്രദേശില്‍ അറസ്റ്റില്‍. യുവാക്കളുടേത് ജനവിരുദ്ധ കമന്റാണെന്ന് ചൂണ്ടിക്കാട്ടി ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ്. നിയമവിദ്യാര്‍ഥിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം നേതാവുമാണ് അറസ്റ്റിലായിവരില്‍ ഒരാള്‍.
ആന്ധ്രയില്‍ കനത്ത നാശം വിതയ്ക്കുകയും അമ്പതോളം പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു ഹുദ് ഹുദ് കൊടുങ്കാറ്റ്. മനുഷ്യന്‍ പ്രകൃതിയോട് കാട്ടുന്ന ക്രൂരതയ്ക്കുള്ള ഫലമാണ് ഹുദ് ഹുദ് കൊടുങ്കാറ്റെന്നും ഐ ലവ് യൂ ഹുദ് ഹുദ് എന്നുമാണ് നിയമ വിദ്യാര്‍ഥിയായ രാഹുല്‍ റെഡ്ഡി കമന്റ് ചെയ്തത്.

ഈ കമന്റിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഒക്ടോബര്‍ പതിനഞ്ചിനാണ് ജനവിരുദ്ധ കമന്റുകള്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് രാഹുലിനെതിരെ പരാതി ലഭിയ്ക്കുന്നത്. തുടര്‍ന്ന് സിഐഡി ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിയ്ക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹൈദരാബാദ് സ്വദേശിയായ ഉദയ് കുമാര്‍ എന്ന യുവാവും ഹുദ്ഹുദിനെ ഇഷ്ടപ്പെടുന്നുവെന്ന് കമന്റ് ചെയ്തതിന് ആന്ധ്രയില്‍ അറസ്റ്റിലായി.












Click it and Unblock the Notifications