കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിക്ഷാടകര്‍ക്ക് 5000 രൂപ നല്‍കാമെന്ന വാഗ്ദാനവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍

  • By Aiswarya
Google Oneindia Malayalam News

ഗോദാവരി : ഗോദാവരി പുഷ്‌കരം മേളയില്‍ നിന്ന് മാറി നിന്നാല്‍ ഭിക്ഷാടകര്‍ക്ക് 5000 രൂപ നല്‍കാമെന്ന വാഗ്ദാനവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രംഗത്ത്.

144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തില്‍ നിന്ന് ഭിക്ഷാടകര്‍ ഒഴിഞ്ഞുനിന്നാല്‍ വരുമാന നഷ്ടം നികത്താന്‍ 5000 രൂപ വീതം നല്‍കാമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം.

andhra-pradesh-map

കൂടാതെ ഇവര്‍ക്ക് സൗജന്യ ആഹാരവും നല്‍കാമെന്നും സര്‍ക്കാര്‍ വാഗ്ദാനം നല്്കിയിട്ടുണ്ട്. അര്‍ഹരല്ലാത്തവരും സഹായത്തിനായി എത്തുന്നത് അധികൃതര്‍ക്ക് തലവേദനയുണ്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശപ്രകാരമാണ് ഭിക്ഷാടകര്‍ക്ക് സഹായം പ്രഖ്യാപിച്ചത്.

ഏകദേശം 1000ത്തോളം വരുന്ന ഭിക്ഷാടകരാണ് പുഷ്‌കരം മേളയില്‍ എത്താറുള്ളത്. റേഷന്‍കാര്‍ഡില്ലാത്തവര്‍ക്കും സര്‍ക്കാരിന്റെ ധനസഹായം പറ്റാത്തവര്‍ക്കുമാണ് സര്‍ക്കാര്‍ ഈ സൗജന്യം പ്രഖ്യാപിച്ചിരുന്നത്.

English summary
The Andhra Pradesh government has come up with a novel scheme to keep beggars away from the crowded ghats where Godavari Pushkaralu is now being held — they've been told to take home Rs 5,000 as compensation for loss of income and steer clear of the once-in-144-year event.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X