കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോമവും മന്ത്രവാദവും മാത്രമല്ല; 'പ്രേതങ്ങളെ ഓടിക്കാന്‍' ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഈ ഗ്രാമം

Google Oneindia Malayalam News

ഹൈദരാബാദ്: 'പ്രേതബാധയെ' തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആന്ധപ്രദേശിലെ ഒരു ഗ്രാമം. ആന്ധ്ര പ്രദേശിലെ വെണ്ണലവലസ എന്ന ഗ്രാമത്തിലാണ് വിചിത്രമായ നടപടി. പൊതുവെ 'പ്രേതബാധകള്‍ക്ക് ഹോമം, മന്ത്രവാദം തുടങ്ങിയ നടപടികളാണ് 'പ്രയോഗിക്കാറുള്ളത്'. എന്നാല്‍ ഗ്രാമം മൊത്തം അടച്ചിട്ടാണ് വെണ്ണലവലസ ഗ്രാമവാസികള്‍ 'പിശാചിനെ' നേരിടുന്നത്. ഒരു മാസത്തിനിടെ ഗ്രാമത്തില്‍ നാല് പേര്‍ മരിച്ചതാണ് ഗ്രാമവാസികള്‍ക്ക് പ്രേതബാധ എന്ന സംശയം ബലപ്പെടാന്‍ കാരണം. ഇതോടെ ഗ്രാമത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

ആളുകളെ തടയാന്‍ വേലി കെട്ടിയിരിക്കുന്ന ഗ്രാമത്തില്‍ പുറത്ത് നിന്നുള്ള ആരെയും പ്രവേശിപ്പിക്കുന്നില്ല. ജീവനക്കാരെയും മെഡിക്കല്‍ സ്റ്റാഫിനെയും അധ്യാപകരെയും അനുവദിക്കാത്തതിനാല്‍ സ്‌കൂളും അങ്കണവാടികളും പോലും അടഞ്ഞ് കിടന്നു. ശ്രീകാകുളം ജില്ലയിലെ സരുബുജ്ജിലി മണ്ഡലത്തിന് കീഴിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒഡീഷയുമായി അതിര്‍ത്തി പങ്കിടുന്നു.

devil

'ഞങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും അനുസരിച്ച് അമാവാസി ദിവസങ്ങളില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ പ്രത്യേക ആചാരങ്ങള്‍ നടത്തണം. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവരെ തടവിലാക്കിയിരുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ഞങ്ങളുടെ ഗ്രാമത്തില്‍ കുറഞ്ഞത് നാല് പേരെങ്കിലും മരിച്ചു. അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏതോ തിന്മശക്തി ഈ ഗ്രാമത്തെ വേട്ടയാടുന്നതായി ഞങ്ങള്‍ സംശയിക്കുന്നു,'' ഗ്രാമവാസിയായ സവര ഈശ്വരറാവു ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ലോക്ക്ഡൗണ്‍ ദുരാത്മാക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കും എന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ഗ്രാമത്തിലെ ചിലര്‍ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ചിട്ടുണ്ടെന്നും ഇതിനകം നാല് ജീവനുകള്‍ പൊലിഞ്ഞതായും നാട്ടുകാര്‍ പറയുന്നു. ഗ്രാമത്തില്‍ അലഞ്ഞ് തിരിയുന്ന 'ദുഷ്ടാത്മാക്കള്‍' മൂലമാണ് ഇത് സംഭവിച്ചതെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നു. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഒഡീഷയില്‍ നിന്നും അയല്‍പക്കത്തെ വിജയനഗരം ജില്ലയില്‍ നിന്നുമുള്ള പുരോഹിതന്മാരുമായി ആലോചിച്ചു. അവര്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശിച്ചു.

നികുതി വെട്ടിപ്പ്; കൈരളി ടിഎംടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍നികുതി വെട്ടിപ്പ്; കൈരളി ടിഎംടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍

വൈദികരുടെ ഉപദേശപ്രകാരം ഗ്രാമത്തിന്റെ നാല് ദിശകളിലും നാരങ്ങകള്‍ നട്ടുപിടിപ്പിക്കുകയും ഏപ്രില്‍ 17 മുതല്‍ 25 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഗ്രാമത്തിലേക്കുള്ള വഴിയും അടച്ചു. പുറത്തുനിന്നുള്ളവരെ അനുവദിക്കരുതെന്നും ഗ്രാമത്തില്‍ താമസിക്കുന്നവര്‍ വീടിന് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. സംഭവം ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പലരും ഈ ആചാരത്തെ ചോദ്യം ചെയ്തപ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

അങ്കണവാടിയും സ്‌കൂളും വില്ലേജ് സെക്രട്ടേറിയറ്റും തുറക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പൊലീസ് ഉള്‍പ്പെടെയുള്ള പ്രാദേശിക അധികാരികള്‍ ഗ്രാമം സന്ദര്‍ശിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ഇവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുകയാണ്.

English summary
Andhra Pradesh's this village announces lockdown following evil spirit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X