കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയിലെ കൂട്ടക്കൊല; നിരായുധരെ വെടിവെച്ചു വീഴ്ത്തിയതെന്ന് ആരോപണം

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കഴിഞ്ഞദിവസം രാത്രി ചന്ദനക്കൊള്ളക്കാര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധം കനക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷംപേരും തമിഴ്‌നാട്ടുകാരായതിനാല്‍ ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഉയര്‍ന്ന കൂലി വാഗ്ദാനം ചെയ്തശേഷമാണ് തമിഴ്‌നാട്ടില്‍ നിന്നും പാവപ്പെട്ട തൊഴിലാഴികളെ ചന്ദനവേട്ടയ്ക്കായി നിയോഗിച്ചതെന്നാണ് വിവരം. കയ്യിലുണ്ടായിരുന്ന കോടാലിയല്ലാതെ മറ്റ് ആയുധങ്ങള്‍ ഇവരുടെ കൈയ്യിലുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത്യാധുനിക തോക്കുകള്‍ കൈയ്യിലുള്ള പോലീസിന് ചന്ദനക്

redsadel

തമിഴ്‌നാട്ടിലെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും തൊളിലാളികളെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് റിപ്പോര്‍ട്ടു നല്‍കി.

വെടിവെയ്പിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ആന്ധ്ര സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന്‍ ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.ജി.ബാലകൃഷ്ണന്‍ പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് ആന്ധ്രയിലും ചെന്നൈയിലും കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
In Andhra Pradesh Shooting, Questions Over Burn Marks, Bullet Injuries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X