ആന്ധ്രയില്‍ അമിത് ഷായെ കാലു കുത്താന്‍ അനുവദിക്കാതെ ടിഡിപി പ്രവര്‍ത്തകര്‍! കാറിന്‍റെ ചില്ല് തകര്‍ത്തു
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം കനപ്പിച്ച് ടിഡിപി പ്രവര്‍ത്തകര്‍. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് തിരുപ്പതി സന്ദര്‍ശിക്കാനെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ ടിഡിപി പ്രവര്‍ത്തകര്‍ കാലുകുത്താന്‍ അനുവദിച്ചില്ല. തിരുമലൈയ്യയില്‍ എത്തിയ അമിത് ഷായ്ക്ക് നേരെ ടിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തു, അമിത് ഷായുടെ വാഹനത്തിന്‍റെ ചില്ലുകളും പ്രവര്‍ത്തകര്‍ എറിഞ്ഞ് തകര്‍ത്തു.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ് പ്രതിഷേധം തൂര്‍ത്തത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധകര്‍ ആഞ്ഞടുത്തു. പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടെ പ്രവര്‍ത്തകരിലൊരാള്‍ അമിത്ഷായുടെ വാഹന വ്യൂഹത്തിന് നേരെ കല്ലെറിയുകയായിരുന്നു. പിന്നീട് പോലീസ് എത്തി ഷായേും വാഹനവ്യൂഹത്തേയും രക്ഷപ്പെടപത്തി.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടി ബിജെപി വിട്ടിരുന്നു. പിന്നാലെ ബിജെപിക്ക് നേരെ വന്‍ പ്രതിഷേധമാണ് കര്‍ണാടകത്തില്‍ ഉയരുന്നത്.












Click it and Unblock the Notifications