കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യ ഫയലുകള്‍ക്കായി ആന്ധ്ര, തെലങ്കാന സര്‍ക്കാരിന്റെ വടംവലി

Google Oneindia Malayalam News

ഹൈദരാബാദ്: അവിഭക്ത ആന്ധ്രാ പ്രദേശ് സര്‍ക്കാറിന്റെ കയ്യിലുണ്ടായിരുന്ന എണ്‍പതിനായിരത്തോളം രഹസ്യ ഫയലുകള്‍ക്കായി പിടിവലി. ഭൂവിതരണം, വ്യവസായങ്ങള്‍ക്കായുള്ള അനുമതികള്‍, വ്യവസാ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയ ഫയലുകളാണ് തര്‍ക്കവിഷയം.

ആന്ധ്രാ പ്രദേശ് മന്ത്രിയുടെ മകന്‍ പീഡനകേസില്‍ കീഴടങ്ങിആന്ധ്രാ പ്രദേശ് മന്ത്രിയുടെ മകന്‍ പീഡനകേസില്‍ കീഴടങ്ങി

ഫയലുകള്‍ ആന്ധ്ര സര്‍ക്കാര്‍ കൈവശം വെച്ചതിനെ എതിര്‍ത്ത് തെലങ്കാന സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു. ഫയലുകള്‍ ഓരോന്നും ഗവര്‍ണര്‍ സൂഷ്മ പരിേേശാധന നടത്തി ഫോട്ടോകോപ്പി ലഭ്യമാക്കണമെന്നാണ് തെലങ്കാന സര്‍ക്കാറിന്റെ ആവശ്യം. വിഭജനത്തിന് ശേഷം ആന്ധ്രാ പ്രദേശ് സെക്രട്ടറിയേറ്റ് ആസ്ഥാനം ഹൈദരാബാദില്‍ നിന്നും അമരാവതിയിലേക്ക് മാറ്റിയപ്പോള്‍ വിവാദ ഫയലുകളും മാറ്റിയിരുന്നു.

Andhra- Telangana

അന്നു മുതല്‍ ഇരു സര്‍ക്കാരും ഫയലുകളുടെ കൈവശാവകാശത്തിനായി തര്‍ക്കം തുടരുകയാണ്. 2014 ലെ ആന്ധ്ര പ്രദേശ് വിഭജന സമയത്ത് 3,35,383 ഫയലുകളായിരുന്നു സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്നത്. ഇതില്‍ 1,31,509 ഫയലുകള്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരിനും 1,20,260 ഫയലുകള്‍ തെലങ്കാന സര്‍ക്കാരിനും വിഭജിച്ച് നല്‍കുകയായിരുന്നു.

പ്രണയിച്ച് വിവാഹം കഴിച്ച പ്രമുഖ യുവ ഗായിക ഭര്‍ത്താവിനെതിരെ പീഡന പരാതി നല്‍കിപ്രണയിച്ച് വിവാഹം കഴിച്ച പ്രമുഖ യുവ ഗായിക ഭര്‍ത്താവിനെതിരെ പീഡന പരാതി നല്‍കി

ആസമയത്ത് 83,614 ഫയലുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇതില്‍ 78,626 എണ്ണം ഫയലുകളും ഇരു സംസ്ഥാനങ്ങളെ സംബന്ധിച്ചുള്ളതാണ്. ഇതാണ് രണ്ട് സര്‍ക്കാരുകളും തമ്മിലുള്ള തര്‍ക്കത്തിന് ആധാരം. കാലങ്ങളായി ശ്രദ്ധിക്കപ്പെടാതിരുന്ന ഇത്തരം ഫയലുകള്‍ ഇപ്പോള്‍ പൊടിതട്ടി എടുത്ത് സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ പുതിയ വിവാദങ്ങള്‍ തലപൊക്കുമെന്നതും സര്‍ക്കാരുകളെ കുഴക്കുന്നുണ്ട്.

English summary
The TS and AP governments are squabbling over 80,000 secret and confidential files that are in possession of the AP government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X