Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിന്‍ അപകടം; മരണം 39 ആയി, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപ പ്രഖ്യാപിച്ചു

പരിക്കു പറ്റിയവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പെട്ടവരുടെ ശുശ്രൂഷയ്ക്കാണ് മുന്‍ഗണനകൊടുക്കുന്നതെന്ന് റെയില്‍വെ മന്ത്രാലയം പറഞ്ഞു.

ഭുവനേശ്വര്‍: ആന്ധ്രാപ്രദേശിലെ കുനേരു റെയില്‍വെ സ്റ്റേഷന് സമീപത്തുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. ഗുരുതരമായി പരിക്ക് പറ്റിയവര്‍ക്ക് 50000 രൂപ സഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ എത്തിയത് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള നാല് ആക്‌സിഡന്റ് റിലീഫ് വാനുകളാണ്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

പരിക്കു പറ്റിയവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പെട്ടവരുടെ ശുശ്രൂഷയ്ക്കാണ് മുന്‍ഗണനകൊടുക്കുന്നതെന്ന് റെയില്‍വെ മന്ത്രാലയം പറഞ്ഞു. യാത്രക്കാര്‍ക്ക് വേണ്ടി ബ്രഹ്മപൂര്‍, പാലസ, വിസ്യാനഗരം ഭാഗത്തേക്ക് അഞ്ച് ബസുകള്‍ റെയില്‍വെ ഒരുക്കിയിട്ടുണ്ട്.

Train

റായഗാഡ ജില്ല ആശുപത്രിയില്‍ മുത്തിരണ്ട് പേരാണ് ചികിത്സയില്‍കഴിയുന്നത്. നിസ്സാര പരിക്കുമായി 13 പേര്‍, ദാരുണമായ പരിക്കു പറ്റിയവര്‍ 4, ലളിതമായ പരിക്ക് പറഅറിയവര്‍ 15 തുടങ്ങിയ കണക്കുകളാണ് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രഭാതിപുരം, രായഗഡ എന്നിവടങ്ങളിലെ രണ്ട് ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണഅ റിപ്പോര്‍ട്ട്.

ഡോക്ടര്‍മാരുടെ സംഘം അപകടം നടന്ന സ്ഥത്തു വെച്ച് തന്നെ പ്രാഥമിക ശുശ്രൂകള്‍ നടത്തുന്നുണ്ട്. ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്. ഇരുത്തി രണ്ട് കോച്ചുകളുള്ള ട്രെയിനാണ് ജതല്‍പൂര്‍-ഭുവനേശ്വര്‍ എക്‌സ്പ്രസ്. അപകടത്തെ തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം നടന്നത്. എന്‍ജിന് പുറമെ ലഗേജ് വാന്‍, രണ്ട് ജനറല്‍ കോച്ചുകള്‍, രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍, ഒരു എസി ത്രീടയര്‍ കോച്ച്, ഒരു എസി ടൂ ടയര്‍ കോച്ച്, എന്നിവയാണ് പാളം തെറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+