മക്കളെ പഠിപ്പിക്കാൻ പണമില്ല!!! പിതാവ് മക്കളേയും ഭാര്യയേയും തല്ലിക്കൊന്നു!!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: മക്കളെ പഠിപ്പിക്കാൻ പണം കണ്ടെത്തനാകാത്തതിനെ തുടർന്ന് പിതാവ് ഭാര്യയേയും രണ്ടു പെൺമക്കളേയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചു തല്ലിക്കൊന്നു ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ആന്ധ്രാപ്രദേശിലെ ആനന്ദ്പൂരിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ബംഗാളിലെ സാമുദായിക സംഘർഷം!!! മമത ബാനർജിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രാലയം!!!

അസുഖമല്ല, പ്രസവത്തിന് ശേഷം കരീന കപൂര്‍ ആ രഹസ്യം പറയാതെ പറഞ്ഞു!!

ആനന്ദ്പൂരിലെ കർഷകനായ രാമസുബ്ബ റെഡ്ഡിയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടത്തിയത്.സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:രാമസുബ്ബ റെഡ്ഡിയുടെ മക്കളായ രണ്ട് പെണ്‍മക്കള്‍ക്കും എം.ബി.എയ്ക്ക് പ്രവേശനം ലഭിച്ചിരുന്നു. പക്ഷെ ഇവരുടെ വിദ്യാഭ്യാസ ചെലവ് നടത്താന്‍ റെഡ്ഡിക്ക് കഴിഞ്ഞിരുന്നില്ല.ഭൂമി വിറ്റ് ചെലവ് നടത്താന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും ഇതിന് റെഡ്ഡി തയ്യാറായിരുന്നുമില്ല. തുടര്‍ന്ന് ഭാര്യയുമായി വാക്ക് തര്‍ക്കത്തിലാവുകയും ഭാര്യയും മക്കളും ഉറങ്ങുന്ന സമയത്ത് തലക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

murder

കൊലപാതങ്ങൾക്ക് ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച റെഡ്ഡിയെ ഗുരുതരാവസ്ഥയിലാണ് പോലീസ് ആശുപത്രിയിൽ എത്തിച്ചത്. ഇയാൾക്ക് ബിഎസ്സി വിദ്യാർഥിയായ ഒരു മകൾ കൂടിയുണ്ട്. സംഭവം നടക്കുമ്പോൾ മൂന്നാമത്തെ മകൾ സ്ഥലത്തില്ലായിരുന്നു.

English summary
Residents of Krishnapuram town of Andhra's Anantapur district woke up to a spine-chilling incident on Wednesday. A father bludgeoned to death his wife and two daughters after a quandary over financial crunch.
Please Wait while comments are loading...