കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തെ ചാക്കിട്ടുപിടിക്കാന്‍ ചന്ദ്രബാബു നായിഡു: കെജ്രിവാളുമായി തിരക്കിട്ട് കൂടിക്കാഴ്ച!

Google Oneindia Malayalam News

ദില്ലി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി സംബന്ധിച്ച് അരവിന്ദ് കെജ്രിവാള്‍- ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്ന വിഷയത്തിലെ എതിര്‍പ്പിനെ തുടര്‍ന്ന് തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ദില്ലിയില്‍ വെച്ച് ഇരു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ആന്ധ്രാഭവനില്‍ വെച്ചായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചത്.

എന്‍ഡിഎ സഖ്യമുപേക്ഷിച്ച് പുറത്തുവന്ന ശേഷം ആദ്യമായാണ് ചന്ദ്രബാബു നായിഡു ദില്ലി സന്ദര്‍ശിക്കാനെത്തുന്നത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡു ദില്ലിയിലെത്തിയിട്ടുള്ളത്. ആന്ധ്രപ്രദേശ് റീ ഓര്‍ഗനൈസേഷന്‍ ആക്ട് പ്രകാരം ആന്ധ്രപ്രദേശിന് നല്‍കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. തിങ്കളാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നായിഡു ദില്ലിയിലെത്തിയത്.

 മമത മൂന്നാം മുന്നണിക്ക് വേണ്ടി

മമത മൂന്നാം മുന്നണിക്ക് വേണ്ടി


ദേശീയ തലത്തില്‍ മൂന്നാംമുന്നണി രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും നേരത്തെ ദില്ലി സന്ദര്‍ശിച്ചിരുന്നു. ഒരു ദിവസം പാര്‍ലെമന്റില്‍ ചെലവിട്ട മമത പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയാണ് മടങ്ങിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ മൂന്നാം മുന്നണി രൂപീകരിക്കുക എന്ന ലക്ഷ്യമാണ് മമത ബാനര്‍ജി മുന്നോട്ടുവച്ചിട്ടുള്ളത്. അതിനൊപ്പം സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യവും മമതയുടെ സന്ദര്‍ശനത്തിനുണ്ടായിരുന്നു.

 പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച

പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച

ജ്യോതിരാദിത്യ സിന്ധ്യ, എന്‍സിപി തലവന്‍ ശരദ് പവാര്‍, ശിവസേനയുടെ ആനന്ദ് ഗീതെ, തൃണമൂല്‍ നേതാക്കളായ ദെരേക് ഒബ്രിയന്‍, സുദീപ് ബന്ധോപാധ്യായ, എസ്പി നേതാവ് രാം ഗോപാല്‍ യാദവ്, അണ്ണാഡിഎംകെ നേതാവ് വി മൈത്രേയന്‍, ബിഎസ്പിയുടെ എസ് സി മിശ്ര, കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ് ലി എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി എംപിമാരായ ഹേമമാലിനി, സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹ എന്നിവരുമായും ചന്ദ്രബാബു നായിഡു എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം തുടരുന്നുണ്ട്.

 അമിത് ഷായുടെ പ്രതികരണം

അമിത് ഷായുടെ പ്രതികരണം


എന്‍ഡിഎ വിട്ട ടിഡിപിയുടെ തീരുമാനം ദൗര്‍ഭാഗ്യകരവും ഏകപക്ഷീയവുമായിപ്പോയെന്നാണ് അമിത് ഷാ നേരത്തെ പ്രതികരിച്ചത്. ടിഡിപി തലവന്‍ ചന്ദ്രബാബു നായിഡ‍ുവിന് എഴുതിയ തുറന്ന കത്തിലാണ് ബിജെപി അധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കണമെന്നുള്ള ആവശ്യങ്ങള്‍ക്ക് ഒടുവിലാണ് തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിടുന്നത്. മോദി സര്‍ക്കാരിനെതിരെ ടിഡിപി അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് അമിത് ഷാ ചന്ദ്രബാബു നായിഡുവിന് കത്തയയ്ക്കുന്നത്. ടിഡ‍ിപി എന്‍ഡിഎയില്‍ നിന്ന് പുറത്തുപോയത് വികസനത്തേക്കാള്‍ ഉപരി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന ആരോപണമാണ് അമിത് ഷാ ടിഡിപിയ്ക്ക് എതിരെ ഉന്നയിക്കുന്നത്. 545 അംഗ ലോക്സഭയില്‍ നിന്ന് 16 എംപിമാരെ പിന്‍വലിച്ച തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ തുടരില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ടിഡിപി എന്‍ഡിഎ വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ബിജെപി ദേശീയാധ്യക്ഷന്റെ പ്രതികരണം.

 വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന്

വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന്


ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ് ‍ടിഡിപി ചൂണ്ടിക്കാണിക്കുന്നത്. 2014 ലെ ആന്ധ്രപ്രദേശ് റീ ഓര്‍ഗനൈസേഷന്‍ ആക്ട് അനുസരിച്ച് കേന്ദ്രം മുന്നോട്ടുവച്ച വാഗ്ദനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ക്കുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും പോലവാരം നാഷല്‍ പ്രൊജക്ട്, വിജയവാഡയ്ക്കും വിസാഗിനും ഇടയില്‍ മെട്രോ റെയില്‍ ആരംഭിക്കുമെന്നും കേന്ദ്രം ആന്ധ്രപ്രദേശിന് ഉറപ്പു നല്‍കിയിരുന്നു. പുറമേ ദുഗ്ഗരാജപട്ടണത്ത് സീ പോര്‍ട്ട്, വിസാഗില്‍ പ്രത്യേക റെയില്‍വേ സോണ്‍, കടപ്പയില്‍ സ്റ്റീല്‍ പ്ലാന്‍റ്, ഐഐടി, ഐഐഎം തുടങ്ങിയ കേന്ദ്രസ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കുമെന്നുമായിരുന്നു കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍.

ലക്ഷ്യം പ്രതിപക്ഷ പാര്‍ട്ടികള്‍

ലക്ഷ്യം പ്രതിപക്ഷ പാര്‍ട്ടികള്‍


ലോക് സഭയില്‍ പരിഗണിക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള പിന്തുണ തേടുക കൂടിയാണ് രണ്ട് ദിവസത്തെ ദില്ലി സന്ദര്‍ശനത്തിന്റെ സുപ്രധാന ലക്ഷ്യം. ലോക്സഭ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെടുന്നത് പതിവായതോടെയാണ് ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നത് സംബന്ധിച്ച വിഷയത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. തമിഴ്നാടും കര്‍ണാടകയും തമ്മില്‍ വെള്ളം പങ്കുവയ്ക്കുന്നതിനുള്ള കാവേരി മാനേജ് ബോര്‍ഡ് രൂപീകരണം സംബന്ധിച്ച പ്രശ്നങ്ങളുമാണ് അവിശ്വാസ പ്രമേയം പരിഗണിക്കുന്നത് വൈകുന്നതിന് പിന്നില്‍.

<strong>സ്പീക്കറുടെ ചെയറിൽ ഇരുന്ന് യുവാവിന്റെ ഫോട്ടോ; സുരക്ഷ വീഴ്ച, അന്വേഷണത്തിന് ഉത്തരവിട്ട് സ്പീക്കർ</strong>സ്പീക്കറുടെ ചെയറിൽ ഇരുന്ന് യുവാവിന്റെ ഫോട്ടോ; സുരക്ഷ വീഴ്ച, അന്വേഷണത്തിന് ഉത്തരവിട്ട് സ്പീക്കർ

വാഹനപരിശോധന പിടിച്ചില്ല: ഭീഷണി മുഴക്കി ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ, ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി, ഉദ്യോഗസ്ഥനെതിരെ കേസും!!

English summary
Chief Minister Arvind Kejriwal met his Andhra Pradesh counterpart N Chandrababu Naidu on Wednesday at the Andhra Bhawan. The meeting between the two chief ministers began around 9 am.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X