കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്വേഷണം പൂർത്തിയാക്കാൻ ഒരാഴ്ച, 21 ദിവസത്തിനകം വധശിക്ഷ, പീഡനകേസുകളിൽ ആന്ധ്രയിൽ പുതിയ നിയമം

Google Oneindia Malayalam News

അമരാവതി: രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിക്രമങ്ങൾ തടയാൻ കർശന നടപടികളുമായി ആന്ധ്രാ സർക്കാർ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയമനിർമാണത്തിന് ഒരുങ്ങുകയാണ് ആന്ധ്രാ സർക്കാർ. ഇത്തരം കേസുകളിൽ അന്വേഷണം അതിവേഗം പൂർത്തിയാക്കണമെന്നാണ് പ്രധാന നിർദ്ദേശം.

ബിജെപി തൂത്തുവാരിയത് കോൺഗ്രസിന്റെ 10 സീറ്റുകൾ! സിദ്ധരാമയ്യയ്ക്ക് കണ്ണീർ, ഡികെ ശിവകുമാറിന് ചിരി!ബിജെപി തൂത്തുവാരിയത് കോൺഗ്രസിന്റെ 10 സീറ്റുകൾ! സിദ്ധരാമയ്യയ്ക്ക് കണ്ണീർ, ഡികെ ശിവകുമാറിന് ചിരി!

ബലാത്സംഗ കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും 21 ദിവസത്തിനകനം വധസിക്ഷ നടപ്പിലാക്കണമെന്നും വ്യവസ്ഥ ചെയ്യുന്ന നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി വ്യക്തമാക്കി. ഈ നിർദ്ദേശങ്ങളടങ്ങിയ ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.

jagan mohan reddy

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പ്രഖ്യാപനം. ബലാത്സംഗ കേസുകളുടെ വിചാരണയ്ക്കായി എല്ലാ ജില്ലകളിലും പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നാവ്, ഹൈദരാബാദ് സംഭവങ്ങളിൽ രാജ്യത്താകമാനം പ്രതിഷേധം ഇരമ്പുന്ന പശ്ചാത്തലത്തിലാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഹൈദരാബാദ് ഏറ്റുമുട്ടലിൽ ബലാത്സംഗ കേസ് പ്രതികളെ വധിച്ച പോലീസ് നടപടിയെ അഭിനന്ദിച്ച് ജഗൻ മോഹൻ റെഡ്ഡി രംഗത്ത് എത്തിയിരുന്നു. അഭിനന്ദനം അറിയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് സന്ദേശം അയച്ചു.

എന്നാൽ 21 ദിവസത്തിനകം വധശിക്ഷ നടപ്പിലാക്കണമെന്ന നിയമം സംസ്ഥാന സർക്കാർ കൊണ്ടുവന്നാലും അത് നിയമപരമായി നിലനിൽക്കുമോയെന്നത് സംശയമാണ്. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുക എന്നതും നിലവിലെ സംവിധാനങ്ങൾവെച്ച് ദുഷ്കരമാണ്.

English summary
Andhra to introduce new law to take stringent action for crimes against women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X