കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആന്ധ്രപ്രദേശ്; മോദിക്ക് ജനപ്രീതിയില്‍ വന്‍ ഇടിവ്, പൊളിറ്റികല്‍ സ്റ്റോക്ക് എക്‌സേഞ്ച് സര്‍വേ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ തള്ളിപ്പറഞ്ഞ് ജനങ്ങൾ | Oneindia Malayalam

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശില്‍ ആര് പ്രധാനമന്ത്രിയാകണമെന്ന് പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നടത്തിയ സര്‍വ്വേയില്‍ നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുകയും രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിക്കുകയും ചെയ്യുകയാണ്. 2018 സെപ്റ്റംബറില്‍ നടത്തിയ സര്‍വേയില്‍ രാഹുല്‍ ഗാന്ധിക്കാണ് ആന്ധ്ര ജനത പ്രധാനമന്ത്രി പദം നല്‍കുന്നത്. 44 ശതമാനം രാഹുലിന് അനുകൂലമായും 38 ശതമാനം നരേന്ദ്രമോദിക്കും വോട്ട് നല്‍കിയിരുന്നു.

<strong>കശ്മീരിനെയും കശ്മീരികളെയും ബഹിഷ്‌കരിക്കണം; കശ്മീർ സന്ദർശിക്കരുതെന്ന് തഥാഗത് റോയ്!!</strong>കശ്മീരിനെയും കശ്മീരികളെയും ബഹിഷ്‌കരിക്കണം; കശ്മീർ സന്ദർശിക്കരുതെന്ന് തഥാഗത് റോയ്!!

എന്നാല്‍ 2019 ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി 51 ശതമാനത്തില്‍ എത്തുകയും മോദിയുടേത് 38 ശതമാനത്തില്‍ നിന്നും മാറാതെ നിലനില്‍ക്കുകയുമാണ്. വെറും അഞ്ച് മാസത്തിനുളളിലാണ് രാഹുലിന്റെ ജനപ്രീതിയില്‍ 7 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപിന്തുണ ഒട്ടും തന്നെ വര്‍ധിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന് കനത്ത തിരിച്ചടി ലഭിച്ച സാഹചര്യത്തിലും രാഹുലിന് ജനപ്രീതി വര്‍ധിച്ചതായി സര്‍വേ പറയുന്നു.

Rahul Gandhi

രാഹുലിന്റെ ജനപ്രീതിക്ക് പിന്നില്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനമാണോ എന്ന ചോദ്യത്തിന് 44 ശതമാനമാണ് അതേ എന്ന ഉത്തരം നല്‍കുന്നത്. മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തന മികവില്‍ 2018ല്‍ 31 ശതമാനം ആന്ധ്രക്കാര്‍ സംതൃപ്തരായിരുന്നു എന്നാല്‍ അഞ്ച് മാസത്തിനിപ്പുറം ശതമാനം ജനതയുടെ കൂടി ജനപ്രീതി വര്‍ധിപ്പിക്കാനെ മോദിക്കായുള്ളു, ഫെബ്രുവരിയിലെ സര്‍വേ പ്രകാരം 33 ശതമാനം പേര്‍ സര്‍ക്കാരില്‍ സംതൃപ്തരാണ് ഉണ്ടായിരിക്കുന്നത്. അതായത് ബിജെപിക്ക് ആന്ധ്രയില്‍ വേരോട്ടമില്ലെമ്മ സൂചന തന്നെയാണിത്. എന്നാല്‍ 2 ശതമാനം വര്ഡധനവ് മാത്രമമാണ് ജനപ്രീതിയില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്.

ബിജെപിക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന ശക്തമായ ആന്റി ബിജെപി പ്രചാരണവും ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്തതും ബിജെപിക്ക് കിട്ടാക്കനിയാക്കുകയാണ് ആന്ധ്രപ്രദേശ് എന്ന സംസ്ഥാനത്തെ. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആന്ധ്ര സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധ നിരാഹാരസമരം വരെ നടത്തിയിരുന്നു ഇതിന് എല്ലാ പ്രതിപക്ഷ കക്ഷികളും സാന്നിധ്യമറിയിച്ചിരുന്നു.

English summary
Andhrapradesh opt Rahul Gandhi as Prime minister in the up coming general election says political stock exchange survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X