കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് ഭയം; വ്യവസായികള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്

Google Oneindia Malayalam News

വിശാഖപട്ടണം: ആദായ നികുതി വകുപ്പ് റെയ്ഡ് ഭയന്ന് ആന്ധ്രയില്‍ വ്യവസായികള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. നോര്‍ത്ത് ആന്ധ്രയില്‍ നിന്നുള്ള നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. ആന്ധ്രയയിലെ വിസാഗ് പ്രൊഫൈല്‍ എംഡിയും ടൂര്‍സ് ആന്‍റ് ട്രാവല്‍സ് അസോസിയേഷന്‍ പ്രസിഡന്‍റും വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ കന്ന ലക്ഷ്മി നാരായണന്‍റെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും ബിജെപി പ്രവേശം.

amitandra-

ബിജെപി രാജ്യസഭ എംപിയും വ്യവസായികളുമായ സുജന ചൗധരിയും സിഎം രമേശും ബിജെപിയില്‍ ചേര്‍ന്നതോടെയാണ് വ്യവസായി സമൂഹത്തിലെ പ്രമുഖരുടെ ബിജെപിയിലേക്കുള്ള കുത്തൊഴുക്ക് തുടങ്ങിയത്. സംസ്ഥാനത്തെ ടിഡിപി എംഎല്‍എമാരേയും എംപിമാരേയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇപ്പോള്‍ അവരുടെ ലക്ഷ്യം സംസ്ഥാനത്തെ വ്യവസായികളാണെന്നും മുതിര്‍ന്ന ടിഡിപി നേതാവ് പ്രതികരിച്ചു.

<strong>ഷായുടെ പൂര്‍ണ ഭാരത് മിഷന്‍'.. കോണ്‍ഗ്രസും ടിആര്‍എസും വിറയ്ക്കും!! കേരളവും ലിസ്റ്റില്‍</strong>ഷായുടെ പൂര്‍ണ ഭാരത് മിഷന്‍'.. കോണ്‍ഗ്രസും ടിആര്‍എസും വിറയ്ക്കും!! കേരളവും ലിസ്റ്റില്‍

അതേസമയം ബിജെപിയില്‍ ചേരാന്‍ തങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതാവ് പി വിഷ്ണുകുമാര്‍ രാജു പ്രതികരിച്ചു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും നേതാവ് പറഞ്ഞു. ആദായ നികുതി വെട്ടിപ്പുകേസിലും ബാങ്ക് തട്ടിപ്പ് കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന ടിഡിപി നേതാക്കളാണ് കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം ടിഡിപിയിലെ മുതിര്‍ന്ന നേതാക്കളായ കല വെങ്കട്ട റാവുവും, എന്‍ ഈശ്വര റാവുവും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ നേതാക്കള് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

<strong>അമിത് ഷായുടെ വന്‍ നീക്കം? ടിഡിപി ബിജെപിയില്‍ ലയിക്കുമെന്ന് എംഎല്‍എ</strong>അമിത് ഷായുടെ വന്‍ നീക്കം? ടിഡിപി ബിജെപിയില്‍ ലയിക്കുമെന്ന് എംഎല്‍എ

<strong>കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ നൂറുനാവാണ്: മറ്റത് പറഞ്ഞാല്‍ നാവ് പിഴുതെടുക്കും അമിത് ഷാ: കുറിപ്പ്</strong>കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ നൂറുനാവാണ്: മറ്റത് പറഞ്ഞാല്‍ നാവ് പിഴുതെടുക്കും അമിത് ഷാ: കുറിപ്പ്

English summary
Andra businessman flock joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X