കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയ്ക്ക് പിന്നാലെ ആന്ധ്രയും പ്രളയ ഭീഷണിയില്‍, മരണം 54

  • By Siniya
Google Oneindia Malayalam News

വിജയവാഡ: ദിവസങ്ങളായി പെയ്യുന്ന പേമാരിയില്‍ ചെന്നൈയില്‍ തണുത്തു വിറയ്ക്കുമ്പോള്‍ ഇതിന് പിന്നാലെ അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശും പ്രളയ ഭീഷണിയില്‍ . ആന്ധ്രയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പ്രധാന നദികള്‍ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. അന്ധ്രയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 54 പേര്‍ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. 5-16 സെ.മി മഴയാണ് രേഖപ്പെടുത്തിയത്.

വെള്ളത്തിനടിയിലായ പ്രദേശത്തെ ദുരന്തനിവാരണസേന ബോട്ടുകളുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വെള്ളപ്പൊക്ക ഭീഷണികള്‍ നേരിടുന്ന ജില്ലകളില്‍ പകര്‍ച്ചവ്യാധികള്‍ കണക്കിലെടുത്ത് മെഡിക്കല്‍ ക്യാംപുകള്‍ തുറന്നു. ആരോഗ്യവകുപ്പിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

rain-in-chennai

നെല്ലൂര്‍, ചിറ്റൂര്‍ ജില്ലകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. നെല്ലൂരിലെ പ്രധാന നദികളായ കൈവല്യ, പാമ്പലേരു നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സുല്ലൂര്‍ പേട്ട് ഗ്രാമപ്രദേശത്തെ വീടുകളെല്ലാം ഒലിച്ചു പോയി. റോഡ്, റെയില്‍ ഗതാഗതം ഭാഗികമായി നിലച്ചു.

എ.പി.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. ചെന്നൈഗുണ്ടൂര്‍ റെയില്‍വെപ്പാലം വെള്ളത്തിനടിയിലായത് തുടര്‍ന്ന് ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് ട്രെയിനുകള്‍ ദിശമാറ്റിവിടുകയും ചെയ്തു. അപകട സാഹചര്യം നേരിടുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാഭരണാധികാരികള്‍ക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നല്‍കിയിട്ടുണ്ട്.

English summary
andra pradesh also flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X