ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ സംവരണം കേന്ദ്ര സർക്കാർ നിർത്തലാക്കി
ദില്ലി: ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി ആംഗ്ലോ ഇന്ത്യക്കാരെ നാമനിര്‍ദ്ദേശം ചെയ്യാനാകില്ല. ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവരണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. കഴിഞ്ഞ 70 വര്‍ഷമായി നിലനിന്നിരുന്ന സംവരണം അടുത്ത ജനുവരിയിയോടെ അവസാനിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. കാലഹരണപ്പെട്ട വ്യവസ്ഥ നീട്ടരുതെന്ന് ആവശ്യപ്പെട്ട് ഭരണഘടന ഭേദഗതി ചെയ്യുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച അവതരിപ്പിച്ചു. അതേസമയം, ഭരണഘടനയിലെ 126-ാം ഭേദഗതി ബില്‍ അനുസരിച്ച് ലോക്സഭയിലെയും നിയമസഭയിലെയും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമുള്ള സീറ്റുകളുടെ സംവരണം പത്തുവര്‍ഷത്തേക്ക് നീട്ടും.
ലോക്സഭയില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് എതിര്‍ത്തു. ആംഗ്ലോ-ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ 296 അംഗങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് പ്രസാദ് പറഞ്ഞു. റോയിയുടെ എതിര്‍പ്പാകട്ടെ ശബ്ദ വോട്ടോടെ തള്ളിക്കളഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള സീറ്റുകള്‍ സംവരണം ചെയ്യപ്പെടുകയും ലോക്സഭയിലേക്കും നിയമസഭയിലേക്കും ആംഗ്ലോ-ഇന്ത്യക്കാരെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുമുള്ള വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 334 പ്രകാരമുള്ളത്. ഇത് 2020 ജനുവരി 25 മുതല്‍ ഇല്ലാതാകും.

പാര്‍ലമെന്റിലും 12 നിയമസഭകളിലുമാണ് ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് സംവരണം ലഭിച്ചു കൊണ്ടിരിക്കുന്നത്. 543 അംഗ ലോകസഭയിലേക്കുള്ള അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാനുള്ള ഭരണഘടന അനുഛേദം 331 പ്രകാരമുള്ള അവകാശമാണ് ഇപ്പോള്‍ എടുത്തു കളഞ്ഞിരിക്കുന്നത്. രാജ്യത്തെ ആംഗ്ലോ ഇന്ത്യന്‍ വിഭാഗം ഭേദപ്പെട്ട ജീവിത നിലവാരത്തില്‍ എത്തിയിട്ടുണ്ടെന്ന മന്ത്രിസഭ ഉപസമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications