കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്ക് നേരെ പൊതി ചുരുട്ടി എറിഞ്ഞു, തുറന്ന് നോക്കിയ പോലീസുകാര്‍ ഞെട്ടി!!
ബെംഗളൂരു: ബെംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്ര പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധയരാമയ്ക്ക് നേരെ ഒരു പൊതി വന്ന് വീഴുന്നത്. ബോംബെന്ന് വിളിച്ച് പറഞ്ഞ് ഒരു യുവാവ് മന്ത്രിയ്ക്ക് നേരെ പൊതു ചുരുട്ടി എറിയുകയായിരുന്നു.
പൊതി വന്ന് വീണതോടെ സ്റ്റേജില്‍ തിക്കും തിരക്കുമായി. ബോംബെന്ന പേടിയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരും കുറവല്ല. അല്പസമയത്തെ പരിഭ്രമത്തിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊതി തുറന്ന് പരിശോധിച്ചു.

ചുറ്റും കൂടിനിന്നവര്‍ക്കിടയില്‍ ചിരിയും ദേഷ്യവും പടര്‍ത്തി ആ കാഴ്ച. പൊതി നിറയെ മിഠായികളായിരുന്നു. ഉടന്‍ തന്നെ പൊതിയെറിഞ്ഞ ബിഎസ് പ്രസാദ് എന്നയാളെ പോലീസ് പിടികൂടി.
ബാര്‍ബര്‍ ഷോപ്പ് ഉടമയാണ് പ്രസാദ്. ജനങ്ങളുടെ കാര്യത്തില്‍ മന്ത്രി വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല എന്ന് ദേഷ്യത്തിലാണ് ഇയാള്‍ ഇത് ചെയ്തതെന്ന് പറഞ്ഞു.
വീഡിയോ കാണൂ...












Click it and Unblock the Notifications